പറവൂര്‍: യുവതിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്ന കൊലപാതകമെന്ന് പോലീസ്. പെരുവാരം പനോരമ നഗര്‍ അറയ്‌ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദന്റെ വീട്ടില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം നടന്നത്. ശിവാനന്ദന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാളാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു. ഒരാളെ കാണാനുമില്ലായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ ആരാണു മരിച്ചതെന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍, മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഒരു ലോക്കറ്റില്‍ നിന്ന് ശിവാനന്ദന്റെ മൂത്തമകള്‍ വിസ്മയ (25) ആണ് മരിച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇളയ സഹോദര ജിത്തു (22) ആണ് വിസ്മയയെ കൊന്നതെന്ന് പോലീസ് കണ്ടെത്തിയത്. ജിത്തു ഇപ്പോഴും ഒളിവിലാണ്. ജിത്തുവിന് നഗരത്തിലെ ഒരു കടയില്‍ ജോലി ചെയ്യുന്ന യുവാവിവുമായി അടുപ്പമുണ്ടായിരുന്നു. ഇതിനെ വിസ്മയ എതിര്‍ത്തിരുന്നു. ഇതാണ് കൊലയ്‌ക്കു കാരണമെന്നാണ് പോലീസ് പറയുന്നത്. അതേസമയം, കൊലപാതകത്തിന് യുവാവിന്റെ സഹായം ലഭിച്ചോ എന്നും പോലീസ് അന്വേഷിക്കുകയാണ്. അതേസമയം, ജിത്തു രണ്ടുമാസമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം.
സംഭവം നടക്കുമ്പോള്‍ ശിവാനന്ദനും ഭാര്യ ജിജിയും വീട്ടിലുണ്ടായിരുന്നില്ല. ശിവാനന്ദനും ജിജിയും രാവിലെ പതിനൊന്നോടെ ഡോക്ടറെ കാണാന്‍ ആലുവയില്‍ പോയിരുന്നു. പന്ത്രണ്ടിനും രണ്ടിനും വിസ്മയ ഇവരെ വിളിച്ചിരുന്നു. മൂന്നോടെ വീടിനകത്തുനിന്ന് പുക ഉയരുന്നതുകണ്ട അയല്‍ക്കാരാണ് വിവരം പൊലീസിനെയും അഗ്‌നിശമനസേനയേയും കൗണ്‍സിലറെയും അറിയിച്ചത്. വീടിന്റെ ഗേറ്റ് അകത്തുനിന്ന് പൂട്ടിയിരുന്നു. മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. രണ്ടുമുറികള്‍ പൂര്‍ണമായി കത്തി. അതില്‍ ഒന്നിലാണ് മൃതദേഹം കണ്ടത്.മുറിയുടെ വാതിലിന്റെ കട്ടിളയില്‍ ചോരയും പരിസരത്ത് മണ്ണെണ്ണയുടെ മണവുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇരുചക്ര വാഹനത്തില്‍ മീന്‍വില്‍പന നടത്തുന്നയാളാണു ശിവാനന്ദന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: