കൊച്ചി: സിപിഎമ്മിനെ എസ്ഡിപിഐ ഹൈജാക്ക് ചെയ്തുകഴിഞ്ഞെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഇടതു സഹയാത്രികനുമായ അഡ്വ. ജയശങ്കര്‍. ഇതു പറഞ്ഞാല്‍ സിപിഎമ്മും എസ്ഡിപിഐക്കാരും കോപിക്കും. ആരു കോപിച്ചാലും എനിക്ക് ‘ഗ്രാസാ’ണ്. അദ്ദേഹം യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.
ഈരാറ്റുപേട്ട മോഡലിലുള്ള സിപിഎംഎസ്ഡിപിഐ സഖ്യം വരും കാലത്തെ കേരള രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയാണ്. ചില എസ്ഡിപിഐക്കാര് ഇപ്പോള്‍ സിപിഎമ്മിലാണ് പ്രവര്‍ത്തിക്കുന്നത്. സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരെ പ്രകടനം നടത്തുന്നു. മുദ്രാവാക്യം മുഴക്കുന്നു. സൈബറിടങ്ങളിലാണിത് കൂടുതല്‍ പ്രകടനം. പകല്‍ സിപിഎമ്മിലും രാത്രി എസ്ഡിപിഐയിലുമാണ് പ്രവര്‍ത്തനം. എപ്പോള്‍ വേണമെങ്കിലും മാറി പ്രവര്‍ത്തിക്കാം. സിപിഎമ്മില്‍ ഉറച്ചുനിന്ന് എസ്ഡിപിഐക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുണ്ട്. ഇക്കാര്യം കോടിയേരിക്കറിയാം, പിണറായിക്കറിയാം. സിപിഎം നേതാക്കള്‍ക്ക് എല്ലാം അറിയാം. പക്ഷെ അവര്‍ താത്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഈ രഹസ്യം മൂടിവച്ചിരിക്കുകയാണ്.
ഈരാറ്റുപേട്ടയില്‍ ഇത്തരത്തിലുള്ള സഖ്യമുണ്ട്. അത് നാണക്കേടായപ്പോഴാണ് ചിലര്‍ക്കെതിരെ സിപിഎം നടപടി എടുത്തത്. ഈരാറ്റുപേട്ടയില്‍ നിന്ന് വട്ടവടയിലേക്ക് എത്ര മൈല്‍ ദൂരം എന്ന് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എസ്ഡിപിഐക്കാരുടെ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ വീട് വട്ടവടയിലാണ്. അഭിമന്യുവിന്റെ ഓര്‍മ്മകളെപ്പോലും പങ്കിലമാക്കുന്ന നടപടിയാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് പ്രചാരണം ഉണ്ടായി. എസ്ഡിപിഐക്കാരുടെ തോളില്‍ കൈയിട്ട് നടക്കുന്ന മച്ചമ്പിമാരാണ് സിപിഎം എന്ന പരമസത്യം പുറത്തുവന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈരാറ്റുപേട്ടയില്‍ പിസി ജോര്‍ജ്ജിനെതിരെ സെബാസ്റ്റിയന് കുളത്തുങ്കലിനെ(എല്‍ഡിഎഫ് സ്ഥാനാര്‍ഥി) ജയിപ്പിക്കാന്‍ പരിശ്രമിച്ചത് എസ്ഡിപിഐക്കാരാണ്. പിന്നെ ജമാഅത്തെ ഇസല്മിയും.
പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ സഖാവ് സക്കീര്‍ ഹുസൈന് ജയിച്ചത് എങ്ങനെയാണ്. അദ്ദേഹമാണ് അവിടെ ചെയര്മാന്. വൈസ് ചെയര്മാന് എസ്ഡിപിഐക്കാരിയും. ഇരാറ്റുപേട്ടയിലെപ്പോലെയെങ്കില് പത്തനംതിട്ടയിലെ വൈസ് ചെയര്‍പേഴ്സണെ പുറത്താക്കേണ്ടതല്ലേ. സിപിഐക്ക് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനെ നല്‍കാതെ എസ്ഡിപിഐക്ക് സ്റ്റാന്‍ഡിങ്ങ്കമ്മിറ്റി ചെയര്‍മാനെ നല്‍കിയത് എങ്ങനെ? നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 എണ്ണത്തിലെങ്കിലും എസ്ഡിപിഐയുടെ പിന്തുണ കിട്ടിയത് സിപിഎമ്മിനാണ്. ചിലയിടത്ത് അവര്‍ യുഡിഎഫിന് വോട്ടു ചെയ്തു. ചിലയിടങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികള്‍ക്കും. പാലക്കാട്ട് ഷാഫി പറമ്പിലിന് എസ്ഡിപിഐ വോട്ട് ചെയ്തിട്ടുണ്ട്. അവര്‍ക്ക് രണ്ടു ലക്ഷ്യമാണ്. ഒന്ന് ലീഗിനെ ദുര്‍ബലമാക്കുക. രണ്ട് അഞ്ചു കൊല്ലത്തേക്ക് സിപിഎമ്മിന്റെ രാഷ്ട്രീയ പരിരക്ഷ ലഭിക്കുക.
അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥി സലാം.. തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ സുഡാപ്പി സലാം എന്നായിരുന്നു പേര്. കൊല്ലപ്പെട്ട എസ്ഡിപിഐക്കാരന്റെ വീട്ടില്‍ പുഷ്പചക്രവും നക്ര ബാഷ്പവുമായിപ്പോയത് സലാമാണ്. സാധാരണ അത് ചെയ്യാന്‍ പാടില്ലാത്തതാണ്. പക്ഷെ സലാം അവിടെ പോയി. ചോറങ്ങും കൂറിങ്ങും എന്നതാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ നാട്ടുകാര്‍ നല്കിയ പേര് അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്നേ ദിവസം വരെ അദ്ദേഹം ചെയ്തിട്ടുള്ളത്. അദ്ദേഹത്തെ പോലുള്ളവര്‍ എങ്ങനെയാണ് നിയമസഭയില്‍ ഇരിക്കുന്നത്. ഈരാറ്റു പേട്ട മോഡലെങ്കില്‍ അദ്ദേഹത്തിന് തുടരാന്‍ കഴിയുമോ, ജയശങ്കര്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: