കല്‍പ്പറ്റ: വിപണിയില്‍ നേന്ത്രക്കായക്ക് ക്ഷാമമായതോടെ വില ഉയരുന്നു. ഒരാഴ്ച്ച മുമ്പ് 2000, 2400 രൂപയായിരുന്നു നേന്ത്രക്കായ ക്വിന്റലിന് വില. എന്നാല്‍ നിലവില്‍ 3100 രൂപയാണ് വിപണിയിലെ വില. വിപണിയില്‍ ഉത്പ്പന്നം എത്താത്തതാണ് വിലവര്‍ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
വയനാട്ടിലെ വിളവെടുപ്പ് ഏകദേശം കഴിഞ്ഞ സ്ഥിതിയാണ്. കര്‍ണാടക, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളിലെയും വിളവെടുപ്പ് അവസാനിക്കാറായി. ഇതുകൊണ്ട് തന്നെ വിപണയില്‍ എത്തുന്ന ഉത്പ്പന്നത്തിന്റെ അളവ് കുറയുകയും വില വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ശബരിമല സീസണും വിലയുയരാന്‍ മറ്റൊരു കാരണമാണ്. ജില്ലയില്‍ ക്വിന്റലിന് 3100 രൂപ ലഭിക്കുമ്പോള്‍ കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 3400 മുതല്‍ 3600 വരെയാണ് ഇന്നലെ വില. അതേസമയം കൃഷിചെലവിന് വരുന്ന തുകയുടെ ഒരംശം ലാഭം പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് സത്യം.
വില്‍പ്പന നടത്തിയ ശേഷം മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണ് കര്‍ഷകര്‍ക്കുള്ളത്. ഒരു വാഴക്കുല വെട്ടാറുകുമ്പോഴേക്കും 200 രൂപയോളം ചെലവാകും. വാഴ വിത്ത് വാങ്ങല്‍, നടീല്‍, വളപ്രയോഗം, കീടനാശിനി, താങ്ങ് കൊടുക്കല്‍, വെട്ടിക്കൂട്ട് പണികള്‍ എന്നിവക്ക് ശേഷം കുല വെട്ടി കടയിലെത്തുമ്പോഴേക്കും 230 രൂപയുടെ അടുത്താകും ചെലവ്. ഇപ്പോഴത്തെ വില അനുസരിച്ച് കര്‍ഷകര്‍ പോക്കറ്റില്‍ നിന്നും പണം തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ കണ്ടെത്തണം. ഇതിനെല്ലാം പുറമേ വന്യമൃഗങ്ങളുടെ ശല്യം കാരണം ഇത്തവണ നൂറ് കണക്കിന് കൃഷിയിടങ്ങളാണ് നശിച്ചത്.
ഓരോ വര്‍ഷവും കൂടുതല്‍ പ്രതീക്ഷയോടെ വിളവിറക്കുന്ന കര്ഷന് നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് പറയാനുള്ളത്. മാത്രമല്ല നിലവില്‍ വയനാടന്‍ നേന്ത്രക്കായക്ക് മുന്‍കാലങ്ങളിലെ ഗമയില്ലെന്നും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന കളര്‍ കൂടിയവക്കാണ് മാര്ക്കറ്റെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. വാഴപ്പഴത്തില്‍ വയനാടന്‍ കായക്കാണ് മറ്റുള്ളവയെ അപേക്ഷിച്ച് മധുരവും ഗുണവും അതികം. എന്നാല്‍ വലിപ്പവും നിറവും കണ്ടാണ് ആളുകള്‍ ഉത്പ്പന്നം വാങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: