കേരളം സുരക്ഷിതമായ ഒരു സംസ്ഥാനമാണെന്ന് പണ്ടേ പറയാറുണ്ട്. അത് ഈ നാടിന്റെ എക്കാലത്തെയും അഭിമാനമാണ്. സ്നേഹവും സൗഭ്രാത്രവും നിറഞ്ഞാടി നില്ക്കുന്ന പ്രദേശം.അതുകൊണ്ടുതന്നെയാവും പരസ്യക്കാരന് ദൈവത്തിന്റെ സ്വന്തം നാടായി വാഴ്ത്തിയത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നതത്രേ കണ്ണീരു വീഴ്ത്തുന്ന ചിന്താഗതി.
താന്‍ കണ്ടുപിടിച്ച രാസപദാര്‍ഥത്തിന്റെ പേരില്‍ പിന്നീട് ഹൃദയവ്യഥയോടെ ദൈവത്തോട് പ്രാര്‍ഥിക്കുകയും ഒടുവില്‍ നൊബേല്‍ പുരസ്കാരം ഏര്‍പ്പെടുത്തുകയും ചെയ്ത ശാസ്ത്രജ്ഞനെ പോലെ പരസ്യ വാചകം എഴുതിയ ആളും ഇപ്പോള്‍ കേരളത്തിന്റെ അവസ്ഥയില്‍ വാവിട്ട് കരയുന്നുണ്ടാവും. അത്തരമൊരു ഭീതിയിലാണ് നാടിപ്പോള്‍. ‘കാളിയും കൂളിയും ചോരയ്ക്കായ് നാട്ടിലെമ്പാടും ഓടിത്തിമിര്‍ക്കുന്ന’ കാഴ്ചയല്ലേ. സാധാരണക്കാര്‍ക്ക് ശാന്തിയും സ്വാസ്ഥ്യവും എന്നേക്കുമായി നഷ്ടപ്പെട്ടു. ഇവിടെ ഭരണമെന്നത് പണമുണ്ടാക്കാനുള്ള ഓണ്‍ലൈന്‍ ചൂതാട്ടമായി. അതിനെ എതിര്‍ക്കുന്നവരെ അരിഞ്ഞു തള്ളാന്‍ സ്വാഭാവിക ക്വട്ടേഷനും ന്യൂജന്‍ ക്വട്ടേഷനും ഇഷ്ടം പോലെ. ഏറ്റവും ഒടുവില്‍ ആലപ്പുഴയില്‍ പൊലീസ് സ്റ്റേഷന് മൂന്ന് ഫര്‍ലോങ് അകലെ ബിജെപിയുടെ ഒരു സംസ്ഥാന നേതാവ് വെട്ടേറ്റുമരിച്ചു. വീട്ടില്‍ കയറിയ അക്രമികള്‍ അമ്മയ്ക്കും ഭാര്യയ്ക്കും മകള്‍ക്കും മുമ്പില്‍ വെച്ചാണ് രണ്‍ജിത് ശ്രീനിവാസ് എന്ന പ്രിയങ്കരനായ നേതാവിനെ മുപ്പതിലേറെ വെട്ടുകള്‍ കൊണ്ട് നിശ്ശബ്ദനാക്കിയത്. പാലക്കാട്ട് സഞ്ജിത്ത്, ചേര്‍ത്തലയില്‍ നന്ദു എന്നിവരെയും ഈ ലോകത്തു നിന്ന് ക്ഷുദ്രശക്തികള്‍ ഇല്ലാതാക്കി.
താലിബാന് ക്രൂരതയെക്കുറിച്ച് വായിച്ചറിവുള്ള നമുക്ക് അതെന്താണെന്ന് കണ്ണീരോടെ കാണാനാണ് അക്രമികള്‍ ഇടവെച്ചത്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ്ഫ്രണ്ട്… തുടങ്ങി ഓമനപ്പേരില്‍ അറിയപ്പെടുന്ന സകല ശക്തികളുടെയും ഉള്ളില്‍ താലിബാന് വൈറസാണുള്ളത്. ഇങ്ങനെ ഓരോരോ സംഘടനയെപ്പറ്റി പറയേണ്ടതില്ല. അതിന് മൊത്തം നല്കാവുന്ന പേര് ഐസിസ്(കടകട) ആണ്. ഈ ബ്രാന്റ്നെയിമിന്റെ ഫ്രാഞ്ചൈസിയായാണ് മേല്‍പ്പറഞ്ഞ ശക്തികളൊക്കെ പ്രവര്‍ത്തിക്കുന്നത്. മനുഷ്യത്വം, മാനവികത, കരുണ തുടങ്ങിയ വികാരങ്ങളെന്തെന്നു പോലുമറിയാത്ത രാക്ഷസീയതയാണല്ലോ ഐസിസ്. അവരുടെ റീടെയ്ല്‍ കച്ചവടക്കാരില്‍ നിന്ന് നമുക്ക് മനുഷ്യത്വം പ്രതീക്ഷിക്കാനാവില്ലല്ലോ.
ഇവിടെ ഭരണകൂടം ഇത്തരം രാക്ഷസീയതയെ നിലയ്ക്കു നിര്‍ത്താനും മാനവികതയെന്തെന്ന് കാണിച്ചു കൊടുക്കാനുമാണല്ലോ പ്രവര്‍ത്തിക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അങ്ങനെയുള്ളവര്‍ക്ക് ലേബല്‍ ഒട്ടിച്ചു കൊടുക്കാനാണ് ശ്രമിക്കുന്നത്. അത്തരം നികൃഷ്ടതയുടെ കൈപിടിച്ചാണ് പലയിടത്തും മാര്‍ക്സിസ്റ്റു പാര്‍ട്ടി ഭരണത്തിലിരിക്കുന്നത് എന്നത് ഒരു കാരണമാവാം. വോട്ടുപൊളിറ്റിക്സിലെ രസതന്ത്രം അതിന്റെ മറ്റൊരു കാരണമാണ്. അതങ്ങനെ വരുന്നതിന് വേറൊരു തലം കൂടിയുണ്ട്.
ആഫ്രിക്കന്‍ വനാന്തരത്തിലെ ശൗര്യശാലികളായ ഒരു ഉറുമ്പുകൂട്ടത്തെപ്പറ്റി പറയാറുണ്ട്. അവയെ സാധാരണഗതിയില്‍ മറ്റു ജീവികള്‍ക്ക് എതിരിടാനാവില്ലത്രേ. എന്നാല്‍ സൂത്രശാലികളായ ചില പരാദജീവികളുണ്ട്. ഇവ ഉറുമ്പുകള്‍ കൂട്ടമായി പോവുമ്പോള്‍ അവയുടെ പുറത്തേക്ക് വീണ് ശരീരം തുളച്ച് ഉള്ളിലെത്തും. അങ്ങനെ ശരീരത്തില്‍ പ്രവേശിച്ച ഉടനെ അവരുടെ പണി തുടങ്ങും. ഉറുമ്പിന് തരിമ്പും പിടികിട്ടാത്ത തരത്തില്‍ സ്വഭാവം മാറും. പിന്നെ ശൗര്യശാലിയായ ഉറുമ്പ് പരകായപ്രവേശം ചെയ്ത ജീവിയുടെ സ്വഭാവമാണ് കാണിക്കുക. ഒടുക്കം അങ്ങനെയൊരു ഉറുമ്പ് നിശ്ശേഷം ഇല്ലാതാവുകയും പരാദങ്ങള്‍ അധികാരം സ്വായത്തമാക്കുകയും ചെയ്യും.
അതേ രാസപരിണാമമാണ് കേരളത്തിലുമുള്ളത്. കമ്യൂണിസ്റ്റ്മാര്‍ക്സിസ്റ്റ് ഉറുമ്പുകളുടെ ശരീരത്തില്‍ ഐസിസ് ക്ഷുദ്രകീടങ്ങള്‍ കേറി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ‘ഇരു മെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ’പരുവത്തിലാണ് ഇരുകൂട്ടരും.ഓരോ ചോരച്ചാലും അതിന്റെ സൂചകങ്ങളായി നമുക്കു മുമ്പിലുണ്ട്. ആഫ്രിക്കന്‍ ഉറുമ്പും മാര്‍ക്സിസ്റ്റുകളും തമ്മില്‍ ചെറിയൊരു വ്യത്യാസമേയുള്ളൂ. ഉറുമ്പുകള്‍ അറിയാതെയാണ് ക്ഷുദ്രകീടങ്ങള്‍ അവയ്ക്കുള്ളില്‍ കടക്കുന്നത്. എന്നാല്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റു നേതൃത്വം അറിഞ്ഞു കൊണ്ടാണ് ഐസിസ് കീടങ്ങള്‍ പാര്‍ട്ടിയിലെത്തുന്നത്. തങ്ങളുടെ എതിരാളികളെ തകര്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണത്. സംഘപരിവാര്‍ സംഘടനകള്‍ ഇരുകൂട്ടര്‍ക്കും ചതുര്‍ഥിയാണ്. നശിപ്പിക്കാന്‍ ഇരുകൂട്ടരും ഒരുപോലെ ശ്രമിക്കുകയാണ്. നേരത്തെ ക്വട്ടേഷന്‍ കൊടുത്ത് കാര്യം സാധിച്ചിരുന്ന പാര്‍ട്ടിയ്ക്ക് ഇപ്പോള്‍ അതിന്റെ ആവശ്യം വരുന്നില്ല. ഐസിസ് സ്റ്റോക്ക് ധാരാളം. അഥവാ അന്വേഷണവും മറ്റും നേരായ വഴിക്കു വന്നാല്‍ സുഖമായി കൈകഴുകാം.ഒരു വെടിയ്ക്ക് രണ്ടു പക്ഷിയെന്ന തരത്തില്‍ കിട്ടുന്ന ലോട്ടറി ആരെങ്കിലും വേണ്ടെന്നു വെക്കുമോ?
സംസ്ഥാനത്തെ ഈ ഭീകരമായ സ്ഥിതിയെക്കുറിച്ച് ഓരോരുത്തരും തികച്ചും ബോധവാന്മാരായേ തീരൂ. ഒരുഭാഗത്ത് അധികാരവും കുതന്ത്രവുമുള്ള പാര്‍ട്ടിയാണ്. അവരുടെ അജണ്ട കൃത്യമായി മനസ്സിലാക്കി ജനകീയ ബോധവല്‍ക്കരണം നടത്തുകയും ബഹുമുഖ ചെറുത്തുനില്‍പുണ്ടാവുകയും ചെയ്തെങ്കിലേ കാര്യങ്ങള്‍ നേരെ ചൊവ്വേ ആവൂ. ദൈവത്തിന്റെ സ്വന്തം രാജ്യത്തെ രാക്ഷസീയതയോടാണ് പോരാടേണ്ടത്. അതിന് കരുതലും കരുതിവെപ്പും നന്നായി വേണം. ഇല്ലെങ്കില്‍ കുരുതികള്‍ കണ്ട് നാം ഉന്മാദികളാവും. അതിന് ഇടവെക്കരുത്.
*നേര്‍മുറി*
എസ് ഡി പി ഐക്കാര്‍ക്ക് സിപിഎമ്മില്‍ നുഴഞ്ഞുകയറാനാവില്ല: കോടിയേരി
വാരിപ്പുണരുമ്പോള്‍ അതെന്തിന്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: