ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചപ്പോള്‍ യഥാര്‍ത്ഥ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നിയമത്തിന്റെ ആവശ്യകത മനസിലായെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. വിപണിയില്‍ വിലക്കറ്റം ഉണ്ടായിട്ടും കര്‍ഷകര്‍ക്ക് ഗുണം ലഭിച്ചില്ല. ഇടനിലക്കാരുടെ ചൂഷണം കര്‍ഷകര്‍ക്കും പൊതു ജനങ്ങള്‍ക്കും മനസിലായി. കര്‍ഷകര്‍ തന്നെ പിന്‍വലിച്ച നിയമം നടപ്പിയലാക്കണമെന്ന് ആവശ്യപ്പെടും. അങ്ങനെ ഒരു ആവശ്യം ഉയര്‍ന്നു വന്നാല്‍ റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവന്നേക്കുമെന്ന് അദേഹം വ്യക്തമാക്കി.
ഞങ്ങള്‍ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കൊണ്ടുവന്നു. പക്ഷെ, ചില ആളുകള്‍ക്ക് ആ നിയമങ്ങള്‍ ഇഷ്ടമായില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്കു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന വന്‍ പരിഷ്കാരമായിരുന്നു ഈ നിയമമെന്ന് തോമര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് നിരാശയില്ല. ഞങ്ങള്‍ ഒരു ചുവടു പിന്നോട്ടുവെച്ചു. പക്ഷെ ഞങ്ങള്‍ വീണ്ടും മുന്നോട്ടുപോകും, കാരണം കര്‍ഷകരാണ് ഇന്ത്യയുടെ നട്ടെല്ല്. അവര്‍ക്ക് നിയമത്തിന്റെ ആവശ്യകത അടുത്തിടെ തന്നെ മനസിലാവുമെന്നും തോമര്‍ പറഞ്ഞു.
കഴിഞ്ഞ മാസം നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് നിയമം പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്യ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: