രാജാക്കാട്: രാജകുമാരിക്കടുത്ത് പൂച്ചപ്പുലി വാഹനമിടിച്ച് ചത്ത നിലയില്‍. രാജകുമാരിക്കും കുളപ്പാറ ച്ചാലിനുമിടയില് പന്നിയാര്‍ ജങ്ഷന് സമീപത്തായാണ് ജഡം കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയിലാണ് വാഹനമിച്ചതെന്നാണ് വിവരം. ഇതിനിടയില്‍ പുലിയുടെതാണെന്ന് നാട്ടില്‍ അഭ്യൂഹം പരന്നിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊന്മുടി ഫോറസ്റ്റ് സെക്ഷനിലെ ഉദ്യോഗസ്ഥരും രാജാക്കാട് പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഉദ്യോഗസ്ഥരുടെ പരിശോധനയിലൂടെയാണ് ഇത് പൂച്ചപ്പുലിയാണെന്ന് തിരിച്ചറിഞ്ഞത്. ഏതോ വാഹനം ഇടിച്ചിട്ടതിന്റെ മുകളില്‍ കൂടി പിന്നാലെ വന്ന വാഹനങ്ങളും കയറി ഇറങ്ങിയ നിലയിലായിരുന്നു ജഡം.
പൂച്ചപ്പുലി, കാട്ടു പൂച്ച, പൂച്ച പാക്കാന്‍ എന്നീ പേരുകളിലാണ് ഇതിനെ അറിയപ്പെടുന്നത്. കോഴികളെ ഭക്ഷിക്കുവാനാണ് ഇത് ജനവാസ മേഖലകളില്‍ ഇറങ്ങാറുള്ളത്. മൂന്നാറില്‍ നിന്നുള്ള വനം വകുപ്പിലെ വെറ്റെറിനറി സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ജഡം സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: