മാനന്തവാടി: കടുവ ഉള്‍വനത്തിലേക്ക് വലിഞ്ഞെന്ന് വനം വകുപ്പ് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ജനവാസ കേന്ദ്രത്തില്‍ കടുവയുടെ കാല്പാടുകള് കണ്ടെത്തിയത് വീണ്ടും ആശങ്കയായി. എന്നാല്‍ തിരച്ചില്‍ സംഘത്തിന് കടുവയെ കണ്ടെത്താനായില്ല.
തിങ്കളാഴ്ച വൈകുന്നേരം കടുവയുടെ വ്യക്തമായ സാന്നിധ്യം സ്ഥിരീകരിച്ച പടമല, ചെങ്ങോത്ത് നിന്നും രണ്ട് കിലോമീറ്റര്‍ മാറി കാടന്‍ കൊല്ലി ഡിവിഷനിലെ മുട്ടങ്കരയിലാണ് വയലില്‍ മണലില്‍ പതിഞ്ഞ നിലയിലാണ് വ്യക്തമായ കാല്പാടുകള് കണ്ടെത്തിയത്. മുട്ടന്‍ കര മുണ്ടാപറമ്പില് ബാബുവിന്റെ സ്ഥലത്താണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. തിരച്ചില്‍ സംഘം കാല്പാടുകള് ആക്രമണകാരിയായ കടുവയുടെതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
പിന്നീട് കടുവ ചെങ്ങോത്ത് വനമേഖലയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലേക്ക് നീങ്ങിയതായി സൂചനകള്‍ ലഭിച്ചതന്റെ അടിസ്ഥാനത്തില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്തൊനായില്ല. മൂന്ന് ദിവസത്തിന് ശേഷം കടുവജനവാസ മേഖലയിലെത്തിയത് ആശങ്കക്കിടയാക്കുന്നുണ്ടെങ്കിലും, വളര്‍ത്ത് മൃഗങ്ങളെ പിടികൂടാത്തത് നേരിയ ആശ്വാസത്തിനും വക നല്‍കുന്നതാണ്.
അതെ സമയം പരിക്കേറ്റതിനാല്‍ തന്നെ കടുവയുടെ നീക്കങ്ങള്‍ അതീവ ജാഗ്രതയോടെയും, സൂക്ഷ്മതയോടെയുമായതിനാലാണ് കടുവയെ കണ്ടെത്താന്‍ കഴിയാത്തതെന്നും പറയപ്പെടുന്നു. തിരച്ചില്‍ ഇന്നും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: