പാലക്കാട്: ആര്‍എസ്എസ് കാര്യകര്‍ത്താവ് സഞ്ജിത്തിനെ എസ്ഡിപിഐ തീവ്രവാദികള്‍ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കേരളാ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും പ്രതികളില്‍ അഞ്ചുപേര്‍ ഇപ്പോഴും ഒളിവാലാണെന്നും ബന്ധുക്കല്‍ ചൂണ്ടിക്കാട്ടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം.
സഞ്ജിത്തിന്റെ ഭാര്യ അര്‍ഷികയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ല. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ നവംബര്‍ 15നാണ് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. എന്നാല്‍ കൊലപാതകം നടന്ന് ഒരു മാസമായിട്ടും പോലീസ് അന്വേഷണം കാര്യക്ഷമമല്ല കേസ് അട്ടിമറിക്കാനായി ശ്രമം നടത്തുകയാണെന്നും ബിജെപി ആരോപിച്ചു. നിലവില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുള്‍സലാം, ഒറ്റപ്പാലം സ്വദേശി നിസാര്‍ എന്നിവരെയാണ് പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ചിത്രവും കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേര്‍ അടക്കം അഞ്ച് പേരെ ഇനിയും ഒളിവിലാണ്. പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചിട്ടും പോലീസ് നടപടിയൊന്നും സ്വീകരിക്കുന്നില്ല. മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളിലേ കടക്കുമെന്നും ബിജെപി വ്യക്തമാക്കി. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നുമാണ് പോലീസിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: