തിരുവനന്തപുരം : മാതൃഭൂമി ന്യൂസ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട് ചാനല്‍ വിടുന്നു. മീഡിയ വണ്‍ ചാനലില്‍ നിന്നും അഭിലാഷ് മോഹന്‍ അടുത്തിടെ മാതൃഭൂമി ന്യൂസിലേക്ക് വന്നിരുന്നു. അതിനു പിന്നാലെയാണ് മീഡിയവണ്ണിലേക്ക് സ്മൃതി മോഹന്‍ ചേക്കേറിയത്. ജനുവരി 15ന് മീഡിയ വണ്‍ ചാനലില്‍ സീനിയര്‍ കോഡിനേറ്റിംഗ് എഡിറ്ററായി ചുമതലയേല്‍ക്കും.
നിലവില്‍ മാതൃഭൂമി ന്യൂസിലെ സീനിയര്‍ ന്യൂസ് എഡിറ്ററും ചാനല്‍ അവതാരികയുമാണ് സമൃതി. നേരത്തെ മനോരമ ന്യൂസ് ചാനല്‍ വിട്ട് പ്രമോദ് രാമന് മീഡിയ വണ്‍ എഡിറ്റര്‍ ആയി ചുമതല ഏറ്റിരുന്നു. രാജീവ് ദേവരാജ് മീഡിയ വണ്ണില്‍ നിന്ന് മാതൃഭൂമിയിലേക്ക് പോയ ഒഴിവില്‍ ആയിരുന്നു പ്രമോദ് രാമന്റെ നിയമനം. കൈരളി, ഇന്ത്യാവിഷന്, മനോരമ എന്നീ ചാനലുകളില്‍ ജോലിചെയ്തതിന് ശേഷമാണ് സ്മൃതി മാതൃഭൂമിയിലേക്ക് എത്തിയത്.
അതിനു പിന്നാലെയാണ് അഭിലാഷ് മോഹന്‍ മാതൃഭൂമി ന്യൂസിലേക്ക് പോന്നത്. മീഡിയ വണ്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു അഭിലാഷ് മോഹനന്. റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്ററായിരിക്കെയാണ് മീഡിയ വണ്‍ ചാനലിലേക്ക് മാറുന്നത്. മീഡിയ വണ്‍ പ്രൈം ടൈം ചര്‍ച്ചയ്ക്കൊപ്പം പ്രതിവാര പരിപാടിയായ നിലപാട് അവതരിപ്പിക്കുന്നതും അഭിലാഷ് ആണ്. മാതൃഭൂമി ന്യൂസിന്റെ ഡെപ്യൂട്ടി എഡിറ്ററായാണ് അഭിലാഷ് ഇപ്പോള്‍ ചുമതലയേല്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: