ന്യൂദല്‍ഹി: പുതിയ സംയുക്ത സേനാ മേധാവിയെ നിയമിക്കും വരെ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നര്‍വണെയെ സംയുക്ത സേനാ മേധാവിക്കു പകരമുള്ള സമിതിയുടെ (ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി) അധ്യക്ഷനാക്കി.
ജനറല്‍ ബിപിന്‍ റാവത്ത് കോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞതിനെത്തുടര്ന്നാണിത്. മൂന്നു സേനാ മേധാവികളില്‍ ഏറ്റവും മുതിര്‍ന്നയാളാണ് നര്‍വണെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: