ചെന്നൈ: തബ് ലീഗ് ജമാഅത്തിനെ തുറന്നുകാണിച്ചതിന് യുട്യൂബര്‍ മാരിദാസിനെ വീണ്ടും അറസ്റ്റ് ചെയ്ത് ഡിഎംകെ സര്‍ക്കാര്‍. ‘തീവ്രവാദം + കൊറോണ = ഇന്ത്യയുടെ പുതിയ പ്രശ്നം/തബ് ലീഗ് ജമാഅത്ത്’ എന്ന പേരില്‍ യുട്യൂബില്‍ വീഡിയോ ചെയ്തതിനാണ് അറസ്റ്റ്. തിരുനെല്‍വേലിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഖാദര്‍ മീരന് 2020 ഏപ്രില്‍ നാലിന് നല്കിയ പരാതിയിലാണ് തിരക്കിട്ട് മാരിദാസിനെ സ്റ്റാലിന് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സ്റ്റാലിനും ഡിഎംകെയും നടത്തുന്ന അനധികൃതര്‍ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഇദേഹം വീഡിയോ ചെയ്തിരുന്നു.
ചില തീവ്രവാദ ശക്തികളുമായി ഡിഎംകെ പ്രവര്‍ത്തകര്‍ കൂട്ടു ചേരുന്നുണ്ടെന്നും ഇദേഹം വീഡിയോയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ജാമ്യമില്ലകുറ്റം ചുമത്തി ഇദേഹത്തെ സ്റ്റാലിന് സര്‍ക്കാര്‍ ജയിലില്‍ അടച്ചിരുന്നു. കേസില്‍ നേരിട്ട് ഇടപെട്ട മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച ഈ എഫ്.ഐ.ആര് റദ്ദാക്കി. തുടര്‍ന്ന് മാരിദാസിനെ സ്വതന്ത്രനാക്കുകയും ചെയ്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ അടക്കമുള്ളവര്‍ മാരിദാസിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
തബ് ലീഗ് ജമാഅത്തിനെ വിമര്‍ശിച്ചതിന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഐ.ടി ആക്ട് സെക്ഷന്‍ 292 എ, 295 എ, 505 (2), 67 എന്നിവ പ്രകാരം മാരിദാസിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. തിരുനെല്‍വേലി ജില്ലയിലെ മേലപ്പാളയം പൊലീസാണ് ഇദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്. മാരിദാസിനെതിരെയുള്ള പ്രതികാര നടപടികള്‍ ഡിഎംകെ നിര്‍ത്തിവെയ്ക്കണമെന്നും അല്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും തമിഴ്നാട് ബിജെപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: