കുമളി: വിനോദ സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവവും, കേരള ടൂറിസത്തിന് പുത്തന്‍ ഉണര്‍വും ഉറപ്പ് നല്‍കികൊണ്ട് ന്യൂക്ലിയസ് ഗ്രൂപ്പിന്റെ തേക്കടിയിലെ റിസോര്‍ട്ട് ഡിസംബര്‍ 27ന് ഉദ്ഘാടനം ചെയ്യും. കോട്ടയംകുമളി റോഡിന്റെ ഓരത്തുള്ള കുന്നിന്ചെരുവില് കോടമഞ്ഞും, തണുപ്പും, വന്യഭംഗിയും, തേയിലത്തോട്ടവും അതിന്റെ പരിപൂര്‍ണ്ണതയില്‍ ആസ്വദിക്കത്തക്ക രീതിയിലാണ് റിസോര്‍ട്ടിന്റെ നിര്‍മിതി.
സ്വകാര്യ പൂള് വില്ല, ഡീലക്സ്, സ്വീറ്റ് റൂമുകള്‍, വുഡന്‍ കോട്ടേജുകള്‍, ആഡംബര ടെന്‍ഡ് ക്യാമ്പ് തുടങ്ങി വിവിധങ്ങളായ താമസ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വിശാലമായ ലോബി, 24 മണിക്കൂര്‍ കോഫീ ഷോപ്പ്, റസ്റ്റോറന്റുകള്‍, സ്പാ, സ്വിമ്മിംഗ് പൂള്, ഓപ്പണ്‍ ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, റിസോര്‍ട്ടിന് അകത്ത് തന്നെയുള്ള ട്രക്കിങ് പാത്തും, വ്യൂ പോയിന്റും തുടങ്ങി നിരവധി ആഡംബര സൗകര്യങ്ങള്‍ റിസോര്‍ട്ടിന്റെ ആകര്‍ഷണം കൂട്ടുന്നു.
‘ഇന്‍ഹാബിറ്റ്’ എന്ന പേരില്‍ സര്‍വ്വീസ് വില്ലകളുടെ ശ്രംഖല ആരംഭിക്കുന്ന ന്യൂക്ലിയസ് ആദ്യ സംരംഭം കൊച്ചിയിലെ ലേക്ഷോര് ഹോസ്പിറ്റലിനടുത്ത് ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. വയനാട്ടില്‍ 2022ലും, കൊച്ചിയിലെ വില്ലിങ്ടണ്‍ ഐലന്‍ഡിലും ഒമാനിലെ സലാലയിലും 2023ലും റിസോര്‍ട്ടുകള്‍ തുറക്കുന്ന ന്യൂക്ലിയസ് മൂന്നാര്‍, വാഗമണ്‍ തുടങ്ങിയ മറ്റ് വിനോദസഞ്ചാരമേഖലകളിലും പുതിയ റിസോര്‍ട്ടുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. കേരള സര്‍ക്കാരിന്റെ ‘കേരവാന്‍ കേരള പ്രൊജക്ടുമായി’ ചേര്‍ന്ന് കാരവാന് ടൂറിസത്തിന്റെ പുതിയ സാധ്യതകളിലും ന്യൂക്ലിയസ് പങ്കാളിയാവുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: