പാലക്കാട് : ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്ത് കൊല്ലപ്പെട്ടിട്ട് ഒരു മാസമായിട്ടും പ്രതികളെ മുഴുവന്‍ പിടിക്കാതെ പോലീസ്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്നും എസ്ഡിപിഐയാണ് ഇതിന് പിന്നിലെന്നും കണ്ടെത്തിയിരുന്നു. ഇതുവരെ മൂന്ന് പ്രതികളെ മാത്രമാണ് പിടികൂടാനായത്. കേസില്‍ വേറെ പുരോഗമനമൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ നവംബര്‍ 15നാണ് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. എന്നാല്‍ കൊലപാതകം നടന്ന് ഒരു മാസമായിട്ടും പോലീസ് അന്വേഷണം കാര്യക്ഷമമല്ല കേസ് അട്ടിമറിക്കാനായി ശ്രമം നടത്തുകയാണെന്നും ബിജെപി ആരോപിച്ചു. നിലവില്‍
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുള്‍സലാം, ഒറ്റപ്പാലം സ്വദേശി നിസാര്‍ എന്നിവരെയാണ് പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ചിത്രവും കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേര്‍ അടക്കം അഞ്ച് പേരെ ഇനിയും ഒളിവിലാണ്. പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചിട്ടും പോലീസ് നടപടിയൊന്നും സ്വീകരിക്കുന്നില്ല. മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളിലേ കടക്കുമെന്നും ബിജെപി വ്യക്തമാക്കി. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നുമാണ് പോലീസിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: