ശ്രീനഗര്‍ : ശ്രീനഗറില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമങ്ങള്‍ക്ക് പിന്നില്‍ ജയ്ഷ ഇ മുഹമ്മദാണെന്ന് ജമ്മു കശ്മീര്‍ പോലീസ്. ജയ്ഷ ഇ മുഹമ്മദിന്റെ ഭാഗമായ കശ്മീര്‍ ടൈഗേഴ്‌സാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. പ്രദേശത്ത് ഇനിയും ഭീകരര്‍ ഉണ്ടോയെന്ന് തെരച്ചില്‍ നടത്തി വരികയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
അതിനിടെ തിങ്കളാഴ്ച വൈകുന്നേരും സില്‍വാനിയ പോലീസ് ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു ഒരു പോലീസുകാരന് കൂടി വീരമൃത്യു വരിച്ചു. രണ്ട് പോലീസുകാര്‍ തിങ്കളാഴ്ച തന്നെ വീരമൃത്യു വരിച്ചിരുന്നു. പോലീസ് സഞ്ചരിച്ചിരുന്ന ബസിനുനെരെ രണ്ട് ഭീകരര്‍ ചേര്‍ന്ന് നിറയൊഴിക്കുകയായിരുന്നു. ജമ്മു കശ്മീര്‍ പോലീസിന്റെ ഒമ്പതാം ബറ്റാലിയിലെ പോലീസുകാരാണ് ബസിലുണ്ടായിരുന്നത്. പരിശീലനത്തിന് ശേഷം ക്യാമ്പിലേക്ക് മടങ്ങവേയാണ് ആക്രമണം ഉണ്ടായിരുന്നു.
ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ തേടുകയും വീരമൃത്യു വരിച്ച പോലീസുകാരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ആക്രമണത്തെ അപലപിക്കുന്നതായി ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയ അറിയിച്ചു. . ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും സിന്‍ഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: