ന്യൂദല്‍ഹി: ഇന്ത്യയിലുടനീളമുള്ള 6071 റെയില്‍വേ സ്റ്റേഷനുകളില്‍ ഇപ്പോള്‍ വൈഫൈ സേവനങ്ങള്‍ ലഭ്യമാണ്. ഓരോ ദിവസത്തിന്റെയും ആദ്യത്തെ അരമണിക്കൂര്‍ സൗജന്യമായും പിന്നീട് ചാര്‍ജ് ഈടാക്കാവുന്ന രീതിയിലും ആണ് ഇവ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നത്.
ഈ സ്റ്റേഷനുകളിലെ മൊത്തം ഡാറ്റ ഉപയോഗം പ്രതിമാസം ഏകദേശം 97.25 ടെറാബൈറ്റ് ആണ്.
ഈ പദ്ധതിക്കായി റെയില്‍വേ മന്ത്രാലയം പ്രത്യേക ഫണ്ടുകളൊന്നും അനുവദിച്ചിട്ടില്ല. ഗ്രാമീണ മേഖലയിലെ 193 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സേവനങ്ങള്‍ നല്‍കുന്നതിന് യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടിന് കീഴില്‍ 27.22 കോടി രൂപയുടെ ഫണ്ട് ടെലികോം വകുപ്പ് അനുവദിച്ചു.
1287 റെയില്‍വേ സ്റ്റേഷനുകളില്‍ (മിക്കവാറും അ1 & അ കാറ്റഗറി സ്റ്റേഷനുകള്‍) വൈഫൈ സേവനങ്ങള്‍ റെയില്‍ടെല്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് നല്കി വരുന്നു. ശേഷിക്കുന്ന സ്റ്റേഷനുകളില്‍, മൂലധനച്ചെലവില്ലാതെ, വിവിധ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (ഇടഞ)/ചാരിറ്റി പ്രോജക്ടുകള്‍ എന്നിവക്ക് കീഴില്‍ ഈ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യ സഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: