മറയൂര്‍: കൊവിഡിനെ തുടര്‍ന്ന് ഇടിഞ്ഞ മറയൂര്‍ ചന്ദന ഇ-ലേലത്തില്‍ ഇത്തവണ നടന്നത് റെക്കോര്‍ഡ് വില്‍പ്പന. ഈ വര്‍ഷത്തെ അവസാന ലേലത്തില്‍ നികുതി ഉള്‍പ്പെടെ 49.28 കോടിയുടെ വില്‍പ്പനയാണ് നടന്നത്. ഏറ്റവും ഉയര്‍ന്ന വിലയായി ക്ലാസ് ഒന്ന് ‘വിലയാത്ത് ബുദ്ധ’ ഇനത്തില്‍പ്പെട്ട ചന്ദനത്തിന്് ഒരു കിലോക്ക് 18598 രൂപ വിലയായി ലഭിച്ചു.
ഏറ്റവും അധികം വിറ്റഴിഞ്ഞത് ക്ലാസ് 10 ഇനത്തില്‍പ്പെട്ട ജെയ്പൊഗല്‍ ഇനത്തില്‍പ്പെട്ട ചന്ദനമാണ് ഇതിലൂടെ മാത്രം 14.05 കോടി സര്‍ക്കാരിന് ലഭിച്ചു. ക്ലാസ് 13 ഇനത്തില്‍പ്പെട്ട 636 കിലോഗ്രാം സോ ഡസ്റ്റ് ചന്ദനവും 75 കിലോ ഗ്രാം ചന്ദനപൊടിയും ലേലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആരും തന്നെ വാങ്ങിയിരുന്നില്ല.
രണ്ട് ദിവസങ്ങളില്‍ നാല് ഘട്ടങ്ങളിലുമായി നടന്ന ലേലത്തില്‍ ദേവസ്വം ബോര്‍ഡുകള്‍ ഉള്‍പ്പെടെ 12 സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ബാംഗ്ലുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കര്‍ണ്ണാടക സോപ്സ് 34.2 ടണ്‍ ചന്ദനം 32.63 കോടിക്ക് വാങ്ങി. 16 ക്ലാസുകളിലായി 105.44 ടണ്‍ ചന്ദനം ലേലത്തില്‍ വച്ചതില്‍ 50.62 ടണ്‍ ചന്ദനം വിറ്റഴിഞ്ഞു. ഇതില്‍ 34 ടണ്‍ ചന്ദനം ലേലത്തില്‍ വാങ്ങിയത് കര്‍ണ്ണാടക സോപ്സാണ്. ആദ്യ ദിവസം നടന്ന ലേലത്തില്‍ 35 കോടിയും രണ്ടാം ദിവസം നടന്ന ലേലത്തില്‍ 14 കോടിയുടെ വില്‍പ്പനയുമാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: