ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഷോപിയാന്‍ ജില്ലയിലെ ചെക് ചോളന്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ഒരാളെ ബുധനാഴ്ച രാവിലെയാണ് വധിച്ചതെങ്കില്‍ രണ്ട് പേരെ പിന്നീടാണ് വധിച്ചത്.
തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്ന് തീവ്രവാദികളെയാണ് വധിച്ചതെന്ന് ജമ്മുകശ്മീര്‍ പൊലീസ് പറഞ്ഞു. ഷോപിയാനിലെ ചെക് ചോളന്‍ പ്രദേശത്ത് തീവ്രവാദികളുണ്ടെന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായി ബുധനാഴ്ച രാവിലെ തിരച്ചില്‍ തുടങ്ങി.
തീവ്രവാദികളെ കണ്ടെത്തിയെന്ന് ഉറപ്പായ നിമിഷം അവര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
രാവിലെ ഒരാളെ വധിച്ചു. പിന്നീട് മണിക്കൂറുകളുടെ ഇടവേളയ്‌ക്ക് ശേഷം രണ്ട് പേരെക്കൂടി വധിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: