കൊച്ചി : കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. കണ്ണൂര്‍, മൂവാറ്റുപുഴ, മലപ്പുറം, ഇടുക്കി എന്നീ സ്ഥലങ്ങളിലാണ് നിലവില്‍ റെയ്ഡ് നടക്കുന്നത്. മുബൈയില്‍ നിന്നുള്ള എന്‍ഫോഴ്സ്മെന്റ് സംഘമാണ് തെരച്ചില്‍ നടത്തുന്നത്.
ദല്‍ഹി കലാപത്തിന് പിന്നാലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് തെരച്ചില്‍ നടത്തിയിരുന്നു. ഇതിനോടനുബന്ധിച്ചാണ് സംസ്ഥാനത്തെ വിവിധ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും നേതാക്കളുടെ വസതിയിലും കേന്ദ്ര ഏജന്‍സി തെരച്ചില്‍ നടത്തുന്നതെന്നാണ് സൂചന. എന്നാല്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്ത്തകന് ഷഫീഖിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തുന്നതിനിടെ എന്‍ഫോഴ്സ്മെന്റിനെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇഡി ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ചും വീടിന് മുന്നില്‍ തടിച്ചു കൂടിയുമായിരുന്നു പ്രതിഷേധം. രാവിലെ 10.30ന് ആരംഭിച്ച തെരച്ചില്‍ പല സ്ഥലങ്ങളിലും ഇപ്പോഴും തുടരുകയാണ്. മറ്റ് നേതാക്കളുടെ വീടുകളിലും തെരച്ചില്‍ നടത്തുന്നുണ്ട്.
കേന്ദ്ര ഏജന്‍സികള്‍ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ തെരച്ചില്‍ നടത്താന്‍ തുടങ്ങിയതോടെ പ്രതിഷേധക്കാര്‍ ഇങ്ങോട്ടേയ്ക്ക് എത്തുകയായിരുന്നു. ഇവര്‍ ഉദ്യോഗസ്ഥരെ തടയുകയും വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതോടെ ചൊക്ലി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: