കടയ്ക്കല്‍: ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജഡ്ജി ദൃശ്യബാലകൃഷ്ണന്റെ ഡിജിറ്റല്‍ ഒപ്പ് അടങ്ങിയ പെന്‍ഡ്രൈവ് മോഷണം പോയി. കോടതിയുടെ ഓഫീസ് മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്നതാണ് പെന്‍ഡ്രൈവ്. പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്ന കവര്‍ അലമാരയ്ക്ക് പുറത്ത് കണ്ടെത്തി. വ്യാഴാഴ്ചയാണ് പെന്‍ഡ്രൈവ് കാണാതായ വിവരം അറിയുന്നത്.
ഓഫീസില്‍ പരിശോധന നടത്തിയിട്ടും കണ്ടെത്തിയില്ല. ജഡ്ജിയുടെ പരാതിയെ തുടര്‍ന്ന് കടയ്ക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ട്രഷറി ഇടപാടുകള്‍ക്ക് ഉള്‍പ്പെടെ ആവശ്യമായ ഡിജിറ്റല്‍ ഒപ്പും കോടതിയിലെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും പെന്‍ഡ്രൈവില്‍ ഉണ്ടെന്നാണ് അറിയുന്നത്.
ആല്‍ത്തറമൂട്ടില്‍ തളിയില്‍ ക്ഷേത്രത്തിനു സമീപത്താണ് കോടതി പ്രവര്‍ത്തിക്കുന്നത്. അടുത്തിടെയാണ് താല്‍ക്കാലിക കോടതി സ്ഥിരം കോടതി ആയത്. സൂപ്രണ്ട് ഉള്‍പ്പെടെ ജീവനക്കാരും കോടതി ഓഫീസിലുണ്ട്. ഇടുങ്ങിയ മുറികളിലാണ് കോടതി പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: