ആലപ്പുഴ: ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാല്‍ രീതിയെ വീണ്ടും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഹലാല്‍ മുദ്ര ഭക്ഷ്യയോഗ്യം എന്ന് സര്‍ട്ടിഫൈ ചെയ്യുന്നതാണ്. ഈ രീതി പണ്ടുമുതല്‍ക്കെ നിലവിലുണ്ട്.
ഹലാലിന്റെ പേരില്‍ കേരളത്തില്‍ വിദ്വേഷപ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത് തിരിച്ചറിഞ്ഞ് നാടിനെ ബോധവല്‍ക്കരിക്കണമെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു. പി കൃഷ്ണപിള്ള സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉത്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഹലാലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേയും രംഗത്തുവന്നിരുന്നു. ഹലാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി കക്ഷിയായതോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ട ഇടതുസര്‍ക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാനത്ത് നടപ്പാകുന്നതെന്ന് വ്യക്തമായതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പ്രതികരിച്ചിരുന്നു. ഹലാല്‍ പ്രശ്നമുണ്ടാക്കുന്ന വര്‍ഗീയ ശക്തികളെ കാണാതിരിക്കുകയും വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് നിരക്കാത്ത പ്രസ്താവനയാണ് അദേഹം നടത്തിയതെന്നും സുരേന്ദ്രന് പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: