തിരുവനന്തപുരം : കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം ഒരുലക്ഷത്തിലും കൂടുതല്‍ നല്കുന്നതില് പ്രതിഷേധവുമായി ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകള്‍. എഎഎസ് തുടക്ക ശമ്പളത്തിനേക്കാള്‍ കൂടുതലാണ് കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതെന്നാണ് പരാതി. ഇതുസംബന്ധിച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി.
കെഎഎസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 81800 രൂപയായി കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. ഇതോടൊപ്പം ഡിഎ, എച്ച്ആര്‍എ എന്നിവയും പത്ത് ശതമാനം ഗ്രേഡും അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്‍ സര്‍വീസില്‍ നിന്നും കെഎഎസില്‍ പ്രവേശിക്കുന്നവര്‍ക്ക് പരിശീലന സമയത്ത് അവസാനം ലഭിച്ച ശമ്പളമോ അല്ലെങ്കില്‍ 81800 രൂപയോ നല്‍കും. 18 മാസത്തേക്കാണ് ഈ പരിശീലന കാലയളവ്.
എന്നാല്‍ ഐഎഎസുകാര്‍ക്ക് പരിശീലന കാലയളവില്‍ കിട്ടുന്നത് 51,600 രൂപയാണ്. അവര്‍ക്ക് ക്ഷാമബത്തയൊക്കെ ചേര്‍ത്താലും കിട്ടുന്ന തുക 74000 രൂപയാണ്. കെഎഎസുകാര്‍ ജില്ലാ കളക്ടറുടെ കീഴില്‍ ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്നത് ഐഎഎസുകാരേക്കാള്‍ ഉയര്‍ന്ന ശമ്പളമാകും. ഈ അപാകത പരിഹരിക്കണമെന്നുള്ളതാണ് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകളുടെ ആവശ്യം.
അതേസമയം മന്ത്രിസഭാ തീരുമാനം ഉണ്ടായാല്‍ 48 മണിക്കൂറിനകം ഉത്തരവിറക്കേണ്ടതാണ് എന്നാല്‍ കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം സംബന്ധിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഉത്തരവിറങ്ങിയിട്ടില്ല. സിവില്‍ സര്‍വീസ് ഉഗ്യോഗസ്ഥ സംഘടനങ്ങളുടെ എതിര്‍പ്പ് മൂലമാണ് ഇത് വൈകുന്നതെന്നാണ് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: