ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നിന്ന് പോലീസ് തോക്കുമായി ഒരാളെ പിടികൂടി. തുടര്‍ന്ന് ഐക്യാരാഷ്ട്രസഭയുടെ ആസ്ഥാനം അടക്കുകയും, പോലീസ് വളഞ്ഞിരിക്കുകയുമാണ്. ഇതുവഴിയുളള ഗതാഗതവും നിര്‍ത്തി വെച്ചു. ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് ഒരാളെ പോലീസ് പിടിച്ചു കൊണ്ടുപോകുന്നതും, അയാളുടെ കൈയില്‍ തോക്കിനോട് സാദൃശ്യമുളള വസ്തു ഉളളതുമാണ്.
ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ ഐക്യരാഷ്ട്രസഭയിലെ ജോലിക്കാരനോ മുന്‍ ജോലിക്കാരനോ, സഭയുമായി എന്തെങ്കിലും ബന്ധമുളളയാളാണോ എന്നറില്ലെന്നും ഐക്യരാഷ്ട്രസഭ ആസ്ഥാനം പിന്നീട് ഘട്ടം ഘട്ടമായി തുറക്കുമെന്ന് ഐക്യരാഷ്ട്രസഭ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: