ആലപ്പുഴ : പാതിരപ്പള്ളി എക്സല്‍ ഗ്ലാസസ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐടി യു സി തുടര്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി രണ്ടിന് വൈകിട്ട് നാലിനു കമ്പനി പടിക്കല്‍ പ്രതിഷേധ ജ്വാലയും സമ്മേളനവും സംഘടിപ്പിക്കും. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.
ദേശിയ സമിതി അംഗം പി. വി സത്യനേശന് പ്രതിഷേധ ജ്വാല തെളിയിക്കും. അറുനൂറില്‍ പരം തൊഴിലാളികള്‍ പ്രത്യക്ഷമായും ആയിരത്തിലധികം പേര് പരോക്ഷമായും തൊഴില്‍ ചെയ്തിരുന്ന ഈ സ്ഥാപനം 2012ലാണ് അടച്ചുപൂട്ടിയത്.
കേരളത്തിന്റെ വ്യവസായ ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തില്‍ പൂട്ടപ്പെട്ട നിരവധി വ്യവസായ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ചരിത്രം ഉണ്ടെന്നിരിക്കെ സര്‍ക്കാര്‍ കാട്ടുന്ന മൗനം പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളത്തില്‍ എക്സല്‍ ഗ്ലാസസ് എംപ്ലോയിസ് യൂണിയന് സെക്രട്ടറി ആര്. അനില്‍കുമാര്‍, എഐടിയുസി ജില്ലാ അസ. സെക്രട്ടറി ഡി. പി മധു, സമര സംഘടക സമിതി ചെയര്മാന് പി. യു അബ്ദുള്‍ കലാം, കണ്‍വീനര്‍ ആര്. ശശിയപ്പന്‍ എന്നിവര്‍ പങ്കെടുത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: