തിരുവനന്തപുരം: ഒരു രാഷ്ട്രീയക്കാരന് എന്നതില്‍ ഉപരി ഒരു നല്ല മനുഷ്യനാണ് സുരേഷ്ഗോപി. അദ്ദേഹത്തോട് ആര് എന്ത് സഹായം ചോദിച്ച് എത്തിയാലും അദ്ദേഹം അത് ചെയ്തുകൊടുക്കുവാന്‍ പരമാവധി ശ്രമിക്കും. ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും സുരേഷ്ഗോപി സാറിന്റെ നമ്പര്‍ ചോദിച്ച് ആളുകള്‍ വിളിക്കാറുണ്ടെന്ന് മാധ്യമപ്രവര്‍ത്തകനായ ഐപ് വളളികാടന് സമൂഹമാധ്യത്തിലൂടെ പറയുന്നു. ഒരു ഭാഗത്തുനിന്നും സഹായം ലഭിക്കാതെ വരുമ്പോള്‍ പലരും ആശ്രയിക്കുന്നത് സുരേഷ് ഗോപിയെയാണ്. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാതെ അദ്ദേഹത്തെക്കൊണ്ട് ഒന്ന് ഉപദേശിപ്പിക്കാമോ എന്ന് ചോദിക്കുന്ന സ്ത്രീകള്‍ ഉണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് എതിര്‍പ്പ് ഉളളവര്‍ക്കും നല്ല മനസിന് ഉടമ എന്ന നിലയില്‍ അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമുണ്ടെന്നും ഐപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ആഴ്ചയിൽ ഒരാളെങ്കിലും സുരേഷ് ഗോപി സാറിന്റെ നമ്പർ തരാമോ എന്ന് ചോദിച്ച് എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാറുണ്ട്.പല വാതിലിലും മുട്ടിയിട്ടും കാര്യങ്ങൾ സാധിക്കാതെ നിസ്സഹരായ സാധാരണക്കാരാണ് അവരിൽ പലരും,സ്വന്തം ഭർത്താവിന്റെ ഉപദ്രവം സഹിക്കാതെ അദ്ദേഹത്തെക്കൊണ്ട് ഒന്ന് ഉപദേശിപ്പിക്കാമോ എന്ന് ചോദിച്ച് വിളിച്ചവർ പോലുമുണ്ട് ആ കൂട്ടത്തിൽ.അവർക്കക്കൊക്കെ ഇഷ്ടമാണ് സുരേഷ് ഗോപിയെ വിശ്വാസമാണ് അദ്ദേഹത്തെ.
ഞാനദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്,വീട്ടിൽ പോയിട്ടുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഇന്റർവ്യൂ തരാതെ മടക്കിയിട്ടുണ്ട്.നമ്മുടെ വാർത്തകൾ കണ്ട് അഞ്ജനയെ അടക്കം നേരിൽ പോയി കണ്ടിട്ടുണ്ട്,കുറെ ആൾക്കാരെ വിളിച്ചിട്ടുണ്ട്.പലർക്കും സഹായം നൽകിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് എതിർപ്പുണ്ടാകാം,എനിക്കും നിങ്ങൾക്കും പക്ഷേ വ്യക്തി എന്ന നിലയിലും സിനിമാനടൻ എന്ന നിലയിലും കിട്ടുന്നതിൽ നിന്നും പങ്കുവെക്കുന്ന ആ മനുഷ്യന്റെ നൻമയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.
കുറുപ്പെന്ന സിനിമ കുടുംബസമേതം കണ്ടേച്ച് ഒരാഴ്ച പിന്നിട്ടപ്പോഴാണ് മക്കളോടൊപ്പം കാവൽ സിനിമ ഇന്നലെ കണ്ടത്.
പക്ഷേ ആ സിനിമയിലുടനീളം സുരേഷ് ഗോപിയെന്ന യഥാർത്ഥ മനുഷ്യനെത്തന്നെയാണ് കണ്ടത്.എന്തിന് റോച്ചമ്മക്കും കൊച്ചൈപ്പിനും കാവൽ സിനിമ ഇഷ്ടപ്പെട്ടു.കഴിഞ്ഞ സിനിമയുടെ കേട് തീർത്തുവെന്നനും പറയാം..
കാവൽ സിനിമയെക്കുറിച്ച് ഒരാളോട് അന്വേഷിച്ചപ്പോൾ ഇതൊരു ബിജെപി അനുഭാവ സിനിമയാണെന്നാണ് പറഞ്ഞത്.ഇന്ന് രാവിലെ തന്നെ അദിയാനെ വിളിച്ച് ആ കേടും തീർത്തു.
കാവൽ നല്ല സിനിമയാണ്,സുരേഷ് ഗോപിയെ പോലെ കുറച്ചുപേർ ഈ സമൂഹത്തിൽ ഉണ്ടാകേണ്ട നൻമയെക്കുറിച്ച് സംസാരിക്കുന്ന സിനിമ.
അതിശയോക്തിയില്ലാത്ത തല്ലും ഇടിയുമൊക്കെയുണ്ട്,ചിത്രേച്ചിയുടെയും മധു ബാലകൃഷ്ണന്റെയും ഉഗ്രൻ പാട്ടുകളും.
പ്രിയ സുരേഷ് ഗോപി ചേട്ടാ നിങ്ങളൊരു കാവൽക്കാരൻ തന്നെയാണ് അത് നിങ്ങളുടെ നിഷ്കളങ്കമായ വാക്കുകളിലൂടെ പ്രവർത്തനങ്ങളിലൂടെ ജീവിതത്തിലൂടെ സിനിമയിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
ഒരു പിടിച്ചോറ് വായിൽ വെച്ച് നൽകുന്ന രംഗമുണ്ട് സിനിമയിൽ. സത്യത്തിൽ ഞാനുമത് കഴിച്ചു അത്രമേൽ ഹൃദ്യമായിരുന്നു ആ രംഗം.
ഈ കെട്ടകാലത്തിൽ പരസ്യങ്ങൾക്കപ്പുറം രഹസ്യമായി സുരേഷ് ഗോപിയെന്ന മനുഷ്യൻ ചെയ്ത കുറെ നല്ല കാര്യങ്ങൾക്ക് സാക്ഷിയായ വ്യക്തി എന്ന നിലയിൽ
I really respect you Sir….
പ്രതികരിക്കാൻ ഇവിടെ എഴുതുക: