ന്യൂദല്‍ഹി : അധികാരം ആവശ്യമില്ല. സേവനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ജന സേവകനാല്‍ മാത്രം മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ജനസേവകനായാല്‍ മതിയെന്ന് മോദി വീണ്ടും ആവര്‍ത്തിച്ചത്.
മന് കി ബാത്തില്‍ ആയുഷ്മാന്‍ ഭാരത് യോജനയുടെ ഗുണഭോക്താവിനോട് പ്രധാനമന്ത്രി സംസാരിക്കവേയാണ് അധികാരത്തിനല്ല, ജനസേവകനായാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞത്. ഇപ്പോഴും ഭാവിയിലും അധികാരം വേണമെന്ന് ആഗ്രഹം തനിക്കില്ല. ജനസേവനം മാത്രമാണ് ലക്ഷ്യം.
മനുഷ്യരുടെ നിലനില്‍പ്പിനായി പ്രകൃതിയെ സംരക്ഷിക്കേണ്ടന് അനിവാര്യമാണ്. പ്രകൃതിയിലെ അസന്തുലിതാവസ്ഥയാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്. പ്രകൃതി സംരക്ഷണത്തിനായി പരിസ്ഥിതി സൗഹൃദമായ ജീവിത രീതി തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്റ്റാര്‍ട്ട് അപ്പുകളുടെ യുഗത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. നമ്മുടെ യുവാക്കള്‍ തൊഴില്‍ അന്വേഷികളില്‍ നിന്നും തൊഴില്‍ ദാദാക്കളായി മാറുകയാണ്. വികസനത്തില്‍ ഇന്ത്യ നിര്‍ണായക വഴിത്തിരിവിന്റെ വക്കിലാണ്.
സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ലോകത്തെ നയിക്കുന്നത് തന്നെ ഇന്ത്യയാണ്. രാജ്യത്ത് ഇന്ന് 70 ലധികം യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളെയാണ് യൂണികോണുകള്‍ എന്ന് വിളിക്കുന്നത്.
ഡിസംബര്‍ മാസത്തിലാണ് നാം നാവികസേന ദിനവും സായുധസേന പതാക ദിനവും ആചരിക്കുന്നത്. 1971 ലെ യുദ്ധത്തില്‍ പാകിസ്താനെതിരെ നേടിയ മഹത്തായ യുദ്ധവിജയത്തിന്റെ അമ്പതാം വാര്‍ഷികവും ഡിസംബര്‍ 16ന് നാം ആചരിക്കും. ഇന്ത്യന്‍ സൈനികരുടെ പ്രവര്‍ത്തനങ്ങളെ സ്മരിക്കുന്നു. യുദ്ധത്തില്‍ രാജ്യത്തിനായി ജീവന് നല്കിയ സൈനികര്‍ക്കും അവര്‍ക്ക് ജന്മം നല്കിയ അമ്മമാര്‍ക്കും ആദരവര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: