ശ്രീനഗര്‍: കശ്മീരിലെ രാംബാഗില്‍ ഭീകര സംഘടന ദ് റസിസ്റ്റന്റ് ഫ്രണ്ടിന്റെ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്നുപേരെ വധിച്ച് സുരക്ഷാ സേനാ. കഴിഞ്ഞ ദിവസങ്ങളിലായി അധ്യാപകര്‍ ഉള്‍പ്പെടെ സാധാരണ പൗരന്മാരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയ കമാന്‍ഡര്‍ ആയ മെഹ്റാന് ഷല്ല, മന്‍സൂര്‍ അഹമ്മദ് മിര്‍, അരാഫത്ത് ഷെയ്ഖ് എന്നീ ഭീകരരെയാണ് വധിച്ചത്. ലഷ്കറെ തയിബയുടെ ഉപസംഘടനായാണ് ടിആര്‍എഫ് എന്നറിയപ്പെടുന്ന ദ് റസിസ്റ്റന്റ് ഫ്രണ്ട്.
ഭീകരര്‍ സഞ്ചരിച്ച കാര്‍ സുരക്ഷാസേന തടയുകയായിരുന്നു. തുടര്‍ ഇവര്‍ വെടിയുതിര്‍ക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മറയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ഓപ്പറേഷനിലാണ് ഇവരെ കൊലപ്പെടുത്തിയത്.
കശ്മീരിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഭീകര്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ശ്രീനഗര്‍ സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. കശ്മീര്‍ താഴ്വരയിലെ സാധാരണക്കാര്‍ക്കു നേരെ വര്‍ധിച്ചു വരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ചെറുക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദേഹം ഉറപ്പുനല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: