തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തു നല്കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുകള്‍ ഉണ്ടായെന്ന് കുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. ശിശുക്ഷേമ സമിതി റിപ്പോര്‍ട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞുവെന്നും, ദത്ത് തടയാന്‍ സി ഡബ്ല്യൂ സി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി.അനുപമയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ദത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സി ഡബ്ല്യൂ സി പോലീസിനെ അറിയിച്ചില്ലെന്നും, അനുപമ പരാതി നല്‍കിയിട്ടും ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്നും റിപ്പോര്‍ട്ടിലുണ്ട്. കുട്ടി തന്റേതാണെന്നും തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് അനുപമയും അജിത്തും സി.ബ്ല്യു.സിയെയും ശിശുക്ഷേമ സമിതിയെയും സമീപിച്ചുവെങ്കിലും നടപടി ഒന്നും എടുത്തില്ല.
കുട്ടിയെ തിരികേ വേണമെന്ന് ആവശ്യപ്പെട്ട് അനുപമ ഓഗസ്റ്റ് 11ന് സിഡബ്ല്യൂസിയെ സമീപിക്കുന്നത്. ഓഗസ്റ്റ് ആറിനാണ് കുട്ടിയെ ദത്ത് നൽകാൻ അഡോപ്ഷൻ കമ്മിറ്റി തീരുമാനിക്കുന്നത്. തുടർന്ന് അടുത്ത ദിവസം തന്നെ ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് മന്ത്രി വീണാ ജോര്‍ജിന് കൈമാറും.
അതേസമയം കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് വനിതാ ശിശുവികസന വകുപ്പും, സി ഡബ്ല്യു സിയും ഇന്ന് കുടുംബ കോടതിയെ അറിയിക്കും. അതോടൊപ്പം ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കാനായി കോടതിയില്‍ നല്കിയ ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിച്ചുകൊണ്ടുള്ള സത്യവാങ്മൂലവും സി ഡബ്ല്യു സി കോടതിയില്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: