കൊല്ലം: സിവില്‍ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിനെതിരെ കോര്പ്പറേഷന് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്കും അഭിഭാഷകന്റെ പരാതി. അഷ്ടമുടി ലാ ചേമ്പേഴ്സിലെ അഡ്വ. അരുണ്‍ ഷിബുവാണ് പരാതിക്കാരന്.
ഇക്കഴിഞ്ഞ മൂന്നിന് ഈ ഹോട്ടലില്‍ നിന്നും ഊണ് കഴിക്കുന്ന സമയത്ത് സാമ്പാറില്‍ നിന്നും ഉരുകിയ പ്ലാസ്റ്റിക്കാണ് ലഭിച്ചതെങ്കില്‍ 19ന് ഉച്ചയൂണിനൊപ്പം നല്കിയ വെള്ളത്തില്‍ ചത്ത ഒച്ചിനെയാണ് ഇദ്ദേഹത്തിന് കിട്ടിയത്. സ്റ്റീല്‍ ജഗ്ഗിലെ വെള്ളം കുടിക്കുമ്പോള്‍ അസ്വാഭാവികത തോന്നിയ അഭിഭാഷകന് പാത്രത്തിലേക്ക് ഛര്‍ദ്ദിക്കുകയും ചത്ത ഒച്ചിനെ കാണപ്പെടുകയുമായിരുന്നു.
കൊല്ലം ജില്ലാ കോടതിയിലെ അഭിഭാഷകനായതിനാല്‍ മിക്കവാറും ജനകീയ ഹോട്ടലില്‍ നിന്നുമാണ് ഉച്ചഭക്ഷണം കഴിക്കുന്നത്. അഭിഭാഷക സുഹൃത്തിനൊപ്പം ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും കഴിക്കുകയുമായിരുന്നു. കുടിക്കാനായി സ്റ്റീല്‍ ജഗ്ഗില്‍ വെള്ളം നല്കി. ഇതിനൊപ്പം സ്റ്റീല്‍ ഗ്ലാസും നല്കി.
പേപ്പര്‍ ഗ്ലാസ് ആവശ്യപ്പെട്ടെങ്കിലും ഹോട്ടലുകാര്‍ നല്‍കിയില്ല. രണ്ട് തവണയും ജീവനക്കാരുടെ ഭാഗത്തുനിന്നും വളരെ മോശമായ പെരുമാറ്റമുണ്ടായെന്നാണ് അഭിഭാഷകന്റെ ആക്ഷേപം. 20 രൂപയ്ക്ക് ഊണ് നല്കുന്നതിനാല് അഹങ്കാരവും പുച്ഛവും നിറഞ്ഞ പെരുമാറ്റമാണ് നടത്തിപ്പുകാരില്‍ നിന്നും ജീവനക്കാരില്‍ നിന്നും ഉണ്ടാകുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: