ഓള് ഇന്ത്യ അഗ്രികള്‍ച്ചറല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ (ഐഐഇഇഎ യുജി/പിജി-2021, എഐസിഇ-ജെആര്‍എഫ്/എസ്ആര്‍എഫ് പിഎച്ച്ഡി-2021) യോഗ്യത നേടിയവര്‍ക്കായുള്ള ഓണ്‍ലൈന്‍ കൗണ്‍സലിങ്ങില്‍ പങ്കെടുക്കുന്നതിന് നവംബര്‍ 22 വരെ രജിസ്റ്റര്‍ ചെയ്യാം.
ചോയിസ് ഫില്ലിങ് നവംബര്‍ 23 വരെ നടത്താം. കൗണ്‍സലിങ്, ചോയിസ് ഫില്ലിങ് ഷെഡ്യൂളുകളും നടപടിക്രമങ്ങളും അടങ്ങിയ ബ്രോഷ്യര്‍ www.icarexam.net ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അഗ്രികള്‍ച്ചര്‍/അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി, പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലാണ് പ്രവേശനം.
ആദ്യ റൗണ്ട് സീറ്റ് അലോട്ടുമെന്റ് നവംബര്‍ 26, 5 മണിക്ക് പ്രസിദ്ധപ്പെടുത്തും. നവംബര്‍ 29 വൈകിട്ട് 5 മണിക്കകം നടപടികള്‍ പാലിച്ച് ഡോക്കുമെന്റ് അപ്ലോഡു ചെയ്ത് സീറ്റ് അക്സപ്റ്റന്‍സ് ഫീസുമടച്ച് പ്രൊവിഷണല്‍ അഡ്മിഷന് ലെറ്റര്‍ ജനറേറ്റ് ചെയ്ത് എടുക്കാം. വാഴ്സിറ്റി തലത്തിലുള്ള ഡോക്കുമെന്റ്/സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഡിസംബര്‍ മൂന്നിന് അവസാനിക്കും.
സെക്കന്‍ഡ് റൗണ്ട് സീറ്റ് അലോട്ട്മെന്റ് ഡിസംബര്‍ 8 വൈകിട്ട് 5 മണിക്ക്. അന്നു മുതല്‍ ഡിസംബര്‍ 11 വരെ ഡോക്കുമെന്റ് അപ്ലോഡ് ചെയ്യാം. ഡിസംബര്‍ 14 നകം വാഴ്സിറ്റികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷന് പൂര്‍ത്തിയാക്കും. ഡിസംബര്‍ 16 നകം സീറ്റ് അക്സപ്റ്റന്‍സ് ഫീസ് അടച്ച് ഡിസംബര്‍ 17 ന് അഡ്മിഷന് ഉറപ്പിക്കാം.
മൂന്നാം റൗണ്ട് സീറ്റ് അലോട്ട്മെന്റ്, ഔണ്‍ലൈന്‍ ഡോക്കുമെന്റ് അപ്ലോഡിങ് എന്നിവ ഡിസംബര്‍ 22 വൈകിട്ട് 5 മണിക്ക് തുടങ്ങും. സര്‍വകലാശാല തലത്തിലുള്ള ഡോക്കുമെന്റ് വെരിഫിക്കേഷന് ഡിസംബര്‍ 28 ന് പൂര്‍ത്തിയാകും. ഡിസംബര്‍ 30 നകം അക്സപ്റ്റന്‍സ് ഫീസ് അടച്ച് അഡ്മിഷന് ഉറപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ എഐഇഇഎ ഓണ്‍ലൈന്‍ കൗണ്‍സലിങ് ബ്രോഷ്യറിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: