യഥാസമയം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാത്തതിനാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒരു സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ-സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മാത്രമായിരിക്കും സപ്ലിമെന്ററി എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് ബാധകം.
സപ്ലിമെന്ററി എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റിലുള്ളവര്‍ പ്രവേശനമാഗ്രഹിക്കുന്ന പക്ഷം 2021 നവംബര്‍ 30 ന് മുന്‍പായി സീറ്റുകള്‍ ഒഴിവുള്ള സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളജ്/സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ഇത് സംബന്ധിച്ച വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0471-2525300.
പ്രതികരിക്കാൻ ഇവിടെ എഴുതുക: