റാഞ്ചി: പുതിയ പരിശീലകന്റെയും പുതിയ നായകന്റെയും ശിക്ഷണത്തില്‍ വിജയത്തോടെ പുതുയുഗത്തിന് തുടക്കമിട്ട ഇന്ത്യ പരമ്പര ലക്ഷ്യമാക്കി കളിക്കളത്തിലിറങ്ങുന്നു. മൂന്ന് മത്സരങ്ങളുള്ള ടി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. രാത്രി ഏഴിന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്്സില്‍ തത്സമയം കാണാം
ആദ്യ മത്സരത്തില്‍ കിവികളെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഇന്നും ജയിച്ചാല്‍ പരമ്പര ഇന്ത്യയുടെ പോക്കറ്റിലാകും. പുതിയ പരിശീലകന് രാഹുല്‍ ദ്രാവിഡും പുതുനായകന് രോഹിത് ശര്‍മ്മയ്ക്കും പരമ്പര വിജയം മികച്ച തുടക്കം തന്നെ സമ്മാനിക്കും.
ജയ്പ്പൂരിലെ ആദ്യ മത്സരത്തില്‍ മുന്‍നിരയുടെ മികവും മിന്നുന്ന ബൗളിംഗുമാണ് ഇന്ത്യക്ക് അഞ്ചു വിക്കറ്റ വിജയം സമ്മാനിച്ചത്. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറു വിക്കറ്റിന് 164 റണ്‍സാണ് എടുത്തത്.
മുന്‍ നായകന് വിരാട് കോഹ്ലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന്റെ അവസരോചിതമായ ബാറ്റിങ്ങാണ്്് ഇന്ത്യയെ വിജയത്തിലേക്ക്് നയിച്ചത്. 42 പന്തില്‍ 62 റണ്‍സ് നേടിയ സൂര്യകുമാര്‍ കളിയിലെ കേമനായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (48) ഋഷഭ് പന്തും (17 നോട്ടൗട്ട്) ബാറ്റിങ്ങില്‍ തിളങ്ങി. അതേസമയ,ം മധ്യനിരയിലെ കരുത്തനായ ശ്രേയസ് അയ്യരും (5)പുതുമുഖം വെങ്കിടേഷ് അയ്യരും (4) അനായാസം കീഴടങ്ങി.
ബൗളിങ്ങില്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും മികച്ച പ്രകടനം നടത്തി. മധ്യനിരകൂടി ശക്തിപ്പെടുത്തിയാല്‍ ഇന്ത്യക്ക് ഇന്ന്് അനായാസം ന്യൂസിലന്‍ഡിനെ മറികടക്കാം.
ഓപ്പണര്‍ മാര്ട്ടിന് ഗപ്റ്റിലാണ് ന്യൂസിലന്‍ഡിന്റെ ബാറ്റിങ് ശക്തി. ആദ്യ മത്സരത്തില്‍ ഗപ്റ്റില്‍ 42 പന്തില്‍ 70 റണ്‍സ് നേടിയിരുന്നു. ബൗളിങ്ങില്‍ ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടുമാണ് തുറുപ്പ്ചീട്ടുകള്‍. ആദ്യ മത്സരത്തില്‍ ബോള്‍ട്ട് രണ്ട് വിക്കറ്റും സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: