പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ മൃതദേഹം സംസ്കരിച്ച സ്റ്റുഡിയോയില്‍ ‘ബനാറസ്’ന്റെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പുറത്തിറക്കി. ജയതീര്‍ത്ഥ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സോണല്‍ മൊണ്ടീറോയ്ക്കൊപ്പം നായകനായി സമീര്‍ അഹമ്മദ് ഖാന്റെ മകന് സായിദ് ഖാന് അഭിനയിക്കുന്നു. ഒരു പാന്‍ ഇന്ത്യ സിനിമയായ ബനാറസ് സായിദ് ഖാന്റെ ആദ്യ ചിത്രമാണ്.
അന്തരിച്ച ഡോ. രാജ്കുമാര്, പാര്‍വതമ്മ രാജ്കുമാര്, അംബരീഷ്, പുനീത് രാജ്കുമാര് എന്നിവര്‍ക്ക് ചലച്ചിത്ര സംഘം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഭിമാന് സ്റ്റുഡിയോയില്‍ ഡോ.വിഷ്ണുവര്ദ്ധന് ചിത്രയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും പുറത്തിറക്കിയത്. ഒന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ ബനാറസിന്റെ ഫസ്റ്റ് മോഷന്‍ പിക്ചര്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും അന്തരിച്ച പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര് പുറത്തുവിടേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ഇപ്പോള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് സമാധിക്ക് മുന്നിലായി പോസ്റ്റര്‍ പുറത്തിറക്കാന്‍ താരുമാനിച്ചത്.
ചിത്രത്തിന്റെ നിര്‍മാതാക്കളായ സംവിധായകന് ജയതീര്‍ത്ഥ, നായകന്മാരായ സായിദ് ഖാന്, സോണാല്‍ മൊണ്ടീറോ, ഹാസ്യനടന് സുജയ് ശാസ്ത്രി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും നിങ്ങള്‍ക്ക് ബനാറസ് മുഴുവന്‍ സിനിമയുടെ സമ്പന്നതയും ദൃശ്യതീവ്രതയും പ്രകടമാക്കുന്നുണ്ട്.
ബനാറസിലെ മനോഹരമായ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത. ഒരേ സമയം അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്, ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: