കൊച്ചി: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്ത വളച്ചൊടിച്ച ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ നടപടി വിവാദത്തില്‍. കേരളത്തിലും തമിഴ്നാട്ടിലും രണ്ടു തരത്തില്‍ വാര്‍ത്ത നല്‍കിയാണ് പത്രം സ്വയം നിലവാരം ഇടിച്ചത്.
‘പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു’ എന്ന തലക്കെട്ടിലാണ് കേരളത്തില്‍ പത്രത്തില്‍ വാര്‍ത്ത വന്നത്. ഭാര്യയോടൊപ്പം ബൈക്കില്‍ പോയ ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ കാറിലെത്തിയ സംഘം വാളുകൊണ്ട് വെട്ടിക്കൊന്നു എന്നും വാര്‍ത്തയില്‍ വ്യക്തമായി പറയുന്നുണ്ട്.
എന്നാല്‍,പത്രത്തിന്റെ ചെന്നൈ എഡിഷനില്‍ ഇതേ വാര്‍ത്ത ‘ആര്‍എസ്എസ് പ്രവര്ത്തകന് റോഡപകടത്തില്‍ കൊല്ലപ്പെട്ടു’ എന്ന തലക്കെട്ടിലാണ് നല്‍കിയത്. ഭാര്യയോടൊപ്പം ബൈക്കില്‍ പോകവേ കാര്‍ തട്ടിയെന്നും തലയിലേറ്റ മുറിവാണ് മരണകാരണം എന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്. എസ്ഡിപിഐ സംഘം വെട്ടിയ കാര്യം പറയുന്നതേയില്ല.
സംസ്ഥാനത്തുനിന്ന് അയയ്ക്കുന്ന വാര്‍ത്തയില്‍ മാറ്റം വരുത്തിയാല്‍ അത് എഴുതിയ ആളിന് തിരിച്ചു നല്കി സമ്മതം വാങ്ങി പ്രസിദ്ധീകരിക്കുന്നതാണ് ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ രീതി. പാലക്കാടുനിന്ന് ഒരു വാര്‍ത്തയെ നല്കിയിട്ടുള്ളു എന്നും അതാണ് കേരളത്തിലെ എഡിഷനില്‍ വന്നതെന്നും ലേഖകന്‍ ജി പ്രഭാകരന് വ്യക്തമാക്കി. വാര്‍ത്തയുടെ രൂപം മാറ്റിയത് അനാവശ്യമായിപ്പോയെന്നും ബന്ധപ്പെട്ടവരോട് വിശദീകരണം തേടുമെന്നും ചെന്നൈയിലെ റസിഡന്റ് എഡിറ്റര്‍ അരുണ്‍ റാം ‘ജന്മഭൂമി’ യോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: