ന്യൂദല്‍ഹി: തീവ്രവാദികളെ കണ്ടാല്‍ ജനക്കൂട്ടം തന്നെ അവരെ ആക്രമിച്ച് കൊല്ലുമെന്ന് കശ്മീരികള്‍ പറഞ്ഞതായി സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത്. ടൈംസ് നൗ ചാനല്‍ സംഘടിപ്പിച്ച സമ്മേളനത്തിലെ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അന്യസംസ്ഥാനത്തൊഴിലാളികളെയും കശ്മീരികളല്ലാത്തവരെയും തീവ്രവാദികള്‍ ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ജനങ്ങള്‍ക്കിടയില്‍ പൊതുവേ ഒരു തീവ്രവാദമനോഭാവം വളര്‍ന്നിരിക്കുകയാണ്. ഇത് ഒരു പോസിറ്റീവായ ലക്ഷ്ണമാണെന്നും ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു. .
“തീവ്രവാദികളില്‍ ഒരാളെയും സ്വതന്ത്രമായി രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഇപ്പോള്‍ ജനങ്ങള്‍ തന്നെയാണ് തീവ്രവാദികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നത്. തീവ്രവാദികളെ കയ്യില്‍ കിട്ടിയാല്‍ ജനക്കൂട്ടം തന്നെ ആക്രമിച്ച് കൊലപ്പെടുത്തുമെന്നാണ് പറയുന്നത്. ഇത് നല്ല അടയാളമാണ്,” ബിപിന്‍ റാവത്ത് പറഞ്ഞു.
“നിങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോയിനോക്കൂ. ഇതേ ജനങ്ങള്‍ തന്നെയാണ് തീവ്രവാദികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നത്. ഇപ്പോള്‍ ഇതേ നാട്ടുകാര്‍ തന്നെ പറയുന്നത് തങ്ങള്‍ തീവ്രവാദികളെ ആക്രമിച്ച് കൊലപ്പെടുത്തുമെന്നാണ്. കാരണം തീവ്രവാദി ആക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കുന്നത് അവര്‍ക്ക് ഇഷ്ടമില്ല,”- ബിപിന്‍ റാവത്ത് പറഞ്ഞു.
നേരത്തെ തോക്കിനെ ഭയന്ന് ആരും വിവരങ്ങള്‍ പുറത്ത് പറയാറില്ല. ഇപ്പോള്‍ വ്യത്യസ്തമായ ചിന്താഗതിയോടെ ജനങ്ങള്‍ തന്നെ തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയുകയാണ്. ഒന്നുകില്‍ തങ്ങള്‍ തന്നെ തീവ്രവാദികളെ കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തും. അല്ലെങ്കില്‍ അവര്‍ കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കണം. ഇതാണ് ജനങ്ങളുടെ ചിന്ത”- ബിപിന്‍ റാവത്ത് ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം ഒക്ടോബറില്‍ മാത്രം 11 സാധാരണക്കാരെയാണ് തീവ്രവാദികള്‍ തെരഞ്ഞുപിടിച്ച് വെടിവെച്ച് കൊന്നത് ഇതില്‍ കശ്മീരി ബ്രാഹ്മണനായ ഫാര്‍മസിസ്റ്റും സിഖ് യുവതിയായ സ്കൂള്‍ പ്രിന്‍സിപ്പലും ഹിന്ദുയുവതിയായ അധ്യാപികയും തെരുവില്‍ മധുരം വില്‍ക്കുന്ന ബീഹാറിത്തൊഴിലാളികളും ഉള്‍പ്പെടുന്നു. തീവ്രവാദികളെക്കുറിച്ച് കശ്മീരികളല്ലാത്ത ന്യൂനപക്ഷവിഭാഗക്കാര്ക്കിടയിലും അന്യസംസ്ഥാന ത്തൊഴിലാളികള്‍ക്കിടയിലും തീവ്രവാദികള്‍ക്കെതിരെ ഇത് വെറുപ്പ് ഉയര്‍ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: