വൈദ്യുത സക്ൂട്ടര്‍ നിര്‍മ്മാതാക്കളായ ഓല അടുത്ത വര്‍ഷം മുതല്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുകളും വികസിപ്പിക്കാന്‍ തുടങ്ങുമെന്ന് കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍ അറിയിച്ചു. വൈദ്യുത സ്കൂട്ടറുകളില്‍ നിന്ന് വൈദ്യുത ബൈക്കുകളിലേക്കും വൈദ്യുത കാറുകളിലേക്കും നിര്‍മ്മാണം വികസിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി അഗര്‍വാള്‍ മുന്‍പ് ഒരു ബ്ലോഗ് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.
വൈദ്യുത ബൈക്കുകളും കാറുകളും വികസിപ്പിക്കുന്നുന്നതിനായി കമ്പനി ഈ വര്‍ഷം സെപ്റ്റംബറില്‍ 200 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ‘മിഷന് ഇലക്ട്രിക്; നോ പെട്രോള്‍ ടു വീലേഴ്സ് ഇന്‍ ഇന്ത്യ ആഫ്റ്റര്‍ 2025’ എന്ന കമ്പനിയുടെ പദ്ധതി അതിവേഗം കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫണ്ട് സമാഹരണമെന്ന് അഗര്‍വാള്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു. ഈ ദശകത്തിന്റെ മധ്യത്തോടെ രാജ്യത്തെ റോഡുകളില്‍ പെട്രോളില്‍ ഓടുന്ന ഇരുചക്ര വാഹനങ്ങളൊന്നും ഉണ്ടാകില്ലെന്ന് കമ്പനി വിഭാവനം ചെയ്യുന്നു.
ഓല തങ്ങളുടെ ആദ്യത്തെ വൈദ്യുത സ്കൂട്ടറുകളായ എസ് 1, എസ് 1 പ്രോ എന്നിവ ഈ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറക്കിയിരുന്നു. നിലവില്‍ ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് കമ്പനി തങ്ങളുടെ ടെസ്റ്റ് ഡ്രൈവുകള്‍ക്കായി ഇവ വാഗ്ദാനം ചെയ്തിരിക്കുന്നത്. ടെസ്റ്റ് െ്രെഡവുകള്‍ എത്രയും വേഗം പൂര്‍ത്തികരിച്ച് ആദ്യ ബാച്ച് ഡെലിവറികള്‍ നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഓല എസ്1 ന് ഒരു ലക്ഷം രൂപയാണ് വില, ഇത് ഒറ്റ ചാര്‍ജില്‍ ഏകദേശം 120 കിലോമീറ്റര്‍ റേഞ്ചും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. അതേ സമയം എസ് 1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയ്ക്ക് ലഭിക്കും. ഇതിന് ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. ഡിസംബര്‍ 16 ന് പുതിയ പര്‍ച്ചേസിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: