പാലക്കാട് : ഷൊര്‍ണൂരില്‍ ഒരു വയസ്സുള്ള കുഞ്ഞിനെയടക്കം രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദിവ്യയുടെ മക്കളായ അനിരുദ്ധ് (4 വയസ്സ്) അഭിനവ് (1 വയസ്സ്) എന്നിവരെ കൊലപ്പെടുത്തിയശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കൈത്തണ്ട മുറിച്ച ശേഷം ദിവ്യ ആത്മഹത്യയ്ക്ക ശ്രമിക്കുകയായിരുന്നു. കൈത്തണ്ട മുറിച്ച നിലയില്‍ കണ്ടെത്തിയ ദിവ്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് മയങ്ങി കിടക്കുന്ന കുട്ടികളെ ശ്രദ്ധയില്‍പെട്ടത്.
മൂവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ അതിന് മുമ്പേ മരിച്ചിരുന്നു. അതിനിടെ ദിവ്യയെ കൈമുറിച്ച നിലയില്‍ കണ്ടെത്തിയ അവരുടെ ഭര്‍ത്താവിന്റെ അമ്മയുടെ അമ്മയായ അമ്മിണിയമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈത്തണ്ട മുറിച്ചാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പ്രഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: