കൊച്ചി: എന്തെങ്കിലും അധികാരം നെഞ്ചത്ത് വേണമെന്ന് വാശിയുള്ളവനാണ് ജോസ് കെ. മാണിയെന്ന് മേജര്‍ രവി. അധികാര മോഹികളായിട്ടുള്ള ചില വര്‍ഗങ്ങളാണുള്ളത്. ഇവറ്റകള്‍ക്ക് അധികാരം വേണം. കോണ്‍ഗ്രസില്‍ നിന്ന് ഇങ്ങോട്ട് ചാടിക്കഴിഞ്ഞാല്‍ നിയമസഭയില്‍ എന്തെങ്കിലും മന്ത്രിസ്ഥാനം കിട്ടുമെന്ന് കരുതി. ഇതിന്റെയൊക്കെ കാശ് ഇവന്മാരുടെയൊക്കെ അച്ഛന്മാരാണോ കൊടുക്കുന്നത്. നമ്മളല്ലേ, ഷെയിം ഓണ്‍ യു ജോസ് കെ മാണി. അത്രയേ നിങ്ങളോട് പറയാനുള്ളൂ… ഒരു സാമൂഹിക ബോധം വേണം. ഇല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ ഇതുപോലെ പ്രതികരിക്കുമെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ മേജര്‍ രവി പറഞ്ഞു.
ജോസ് കെ മാണി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് അദേഹം ഉന്നയിച്ചിരിക്കുന്നത്. യു ഡി എഫ് മുന്നണി വിട്ട് എല്‍ ഡി എഫിലേക്ക് ചേര്‍ന്നപ്പോള്‍ ജോസ് കെ മാണി രാജിവച്ച രാജ്യസഭ സീറ്റിലേക്കാണ് അടുത്ത ദിവസമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി നിന്ന് മത്സരിച്ച് പാലായില്‍ നിന്ന് ജയിക്കാമെന്ന് കരുതിയാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്. എന്നാല്‍, യു ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനോട് ദയനീയമായി ജോസ് പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: