തൃശ്ശൂര്‍: ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും ഉത്സവം നടത്തുന്നതിന് നിയന്ത്രണങ്ങളോടെ അനുമതി നല്കിയ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനങ്ങള്‍ ആളുകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. കൊച്ചിന് ദേവസ്വം ഉത്സവങ്ങള്‍ നടത്തുന്നതിന് അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ തിരുവിതാകൂര്‍ ബോര്‍ഡ് ഇത്തവണയും ഉത്സവങ്ങള്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ചുനിന്നു.
ജില്ലയെ സംബന്ധിച്ച് ഉത്സവ സീസണ് സജീവമായതോടെ, എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ആന ഉടമസ്ഥ സംഘങ്ങള്‍ രംഗത്തെത്തി. നിലവില്‍ പരമാവധി അഞ്ച് മുതല്‍ ഏഴ് ആനകളെ മാത്രം എഴുന്നള്ളിക്കാനാണ് അനുമതി. തൃശ്ശൂര്‍ പൂരം, ആറാട്ടുപുഴ പൂരം, തൃപ്രയാര്‍ ഏകാദശി, ഉത്രാളിക്കാവ് പൂരം എന്നീ ഉത്സവങ്ങള്‍ക്ക് ആനകളെ ഇറക്കുന്നതിന് അനുമതി ആയിട്ടില്ല.
ജില്ലയിലെ വലിയ പൂരങ്ങള്‍ക്ക് പരമാവധി അഞ്ച് ആനകളെ എഴുന്നള്ളിക്കാനാണ് ഇപ്പോള്‍ അനുമതിയുള്ളത്. എന്നാല്‍ അഞ്ച് ആനകളെ വച്ച് പൂരം നടത്താന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ക്ഷേത്രം ഭാരവാഹികള്‍. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. കൊവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലേ കൂടുതല്‍ ആനകളെ എഴുന്നള്ളിപ്പിക്കാനാകൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കൊവിഡ് നിയന്ത്രണം പിന്‍വലിച്ച സാഹചര്യത്തില്‍ ഉത്സവങ്ങളില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി വേണമെന്നാണ് ആന ഉടമസ്ഥ സംഘടനകളുടെ ആവശ്യം. നിലവിലെ എഴുന്നള്ളിപ്പുകള്‍ ഇല്ലാതായി വരുമാനം നിലച്ചതോടെ ആനകളുടെ പരിചരണം പ്രതിസന്ധിയിലാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ഏകാദശിയോടനുബന്ധിച്ച് കൂടുതല്‍ ആനകളെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചിന് ദേവസ്വം ബോര്‍ഡ് കളക്ടറെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: