ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ലോകനിലവാരത്തിലുളള റെയില്‍വെ സ്റ്റേഷന് ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കും. മധ്യപ്രദേശിലെ ഭോപ്പാലിനടുത്ത് ഹബീബ്ഗഞ്ചിലാണ് ഈ റെയില്‍വേ സ്റ്റേഷന് നിര്‍മ്മിച്ചിരിക്കുന്നത്.ഇത് പ്രമാണിച്ച് റെയില്‍ വേ സ്റ്റേഷനിലെ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.
നിരവധി മാറ്റങ്ങളാണ് സുരക്ഷകാര്യങ്ങളില്‍ വരുത്തിയിരിക്കുന്നത്. 11 മുതല്‍ 15 വരെയുളള ദിവസങ്ങളില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനും, പുറത്തിറങ്ങുന്നതിനും യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് റെയില്‍വേ സീനിയര്‍ ഓഫീസര്‍ അറിയിച്ചു.സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ എണ്ണം പുറത്ത് വിട്ടിട്ടില്ലെങ്കിലും,ഗവണ്മെന്റ് റെയില്‍വേ പോലീസും, റെയില്‍വേ പ്രോട്ടക്ഷന്ഫോഴ്സിനെയും വിന്യസിച്ചിട്ടുണ്ടാവും.
11 മുതല്‍ ഉദ്ഘാടന ദിവസം വരെ ട്ുവീലര് വാഹനങ്ങളും ഫോര്‍ വീലര്‍ വാഹനങ്ങളുടെയും ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേ പാര്‍ക്കിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.അതുപോലെ 13 മുതല്‍ 15 വരെ യാത്രക്കാരുടെ കൂടെവരുന്നവര്‍ പ്ലാറ്റഫോം നമ്പര്‍ 5ല്‍ മാത്രമെ വാഹനങ്ങള്‍ നിര്‍ത്താന്‍ സാധിക്കു.ഗവണ്മെന്റും, സ്വകാര്യവ്യക്തികളും ചേര്‍ന്നാണ് റെയില്വേസ്റ്റേഷന് നവീകരിച്ചത്.450 കോടി രൂപയോളം ഇതിന് വേണ്ടിവന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു റെയില്വേസ്റ്റേഷന് സ്വകാര്യവ്യക്തിയുടെ കൂടി സഹകരണത്തോടെ നവീകരിക്കുന്നത്.ഹബീബ്ഗന്ഞ്ച് റെയില്വേസ്റ്റഷന് നിര്‍മ്മിച്ചിരിക്കുന്നത് ജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഗ് സ്റ്റേഷന്റെ മാതൃകയിലാണ്.
റെയില്‍വെസ്റ്റേഷനില്‍ 700 ഓളം യാത്രക്കാര്‍ ഇരിക്കാനുളള സംവിധാനം ഉണ്ട്.വിശാലമായ ഒരു സ്ക്രീനും സ്ഥാപിച്ചി്ട്ടുണ്ട്.അതുപോലെ ടിക്കറ്റ് കൗണ്ടറും നവീകരിച്ചു. ഭക്ഷണശാലയും പ്രവര്‍ത്തനസജ്ജമായി., പൂര്‍ണ്ണമായി ശീതീകരിച്ച വിശ്രമമുറികളും, ഡോര്‍മെറ്ററികളും, വിഐപി ലോഞ്ചും സ്റ്റേഷനില്‍ ഉണ്ട്.സുരക്ഷക്രമീകരണങ്ങള്‍ എല്ലാം നിരീക്ഷിക്കുന്നതിനായി 159 ഓളം സിസിടിവി ക്യാമറാകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യക്ക്അഭിമാനമാകത്തക്കരീതിയിലുളള സജ്ജീകരണങ്ങളാണ് ഹബീബ്ഗഞ്ചില്‍ നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: