ന്യൂദല്‍ഹി: പ്രതിസന്ധികളുമായി പോരടിച്ച് സ്വയം വളര്‍ന്ന വനിതാ കോടീശ്വരിയാണ് നൈകയുടെ സിഇഒ ആയ ഫാല്‍ഗുനി നയാര്‍. സൗന്ദര്യവര്‍ധന-വ്യക്തിഗത പരിചരണരംഗത്തുള്ള ഉല്പന്നങ്ങളാണ് ഫാല്ഗുനിയ നയാറിന്റെ നൈക എന്ന കമ്പനി പുറത്തിറക്കുന്നത്.
ഇവരുടെ കമ്പനിയായ നൈകയുടെ ഓഹരി ഇന്ത്യന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ബുധനാഴ്ചയാണ് ലിസ്റ്റ് ചെയ്തത്. ഇത് പ്രകാരം ബുധനാഴ്ച നൈകയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയാണ്. നേരത്തെ നിര്‍ദേശിച്ച വിലയേക്കാള്‍ 96ശതമാനം അധികവിലയ്ക്കാണ് ഓഹരി സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. ഇതോടെ ഫാല്‍ഗുനി നായരുടെ സമ്പത്ത് 650കോടി ഡോളറായി ഉയര്‍ന്നു.
ഇന്ത്യയിലെ മറ്റ് ആറ് വനിതാ കോടീശ്വരിമാരുടെ പട്ടികയിലേക്ക് ഇതോടെ ഫാല്‍ഗുനി നയാറും കടന്നിരിക്കുകയാണ്. കിരണ്‍ മജുംദാല് ഷാ (ബയോകോണ്‍), മലയാളിയായ ദിവ്യ ഗോകുല്‍നാഥ് (ബൈജുസ്) എന്നിവരാണ് സ്വയം കോടീശ്വരിമാരായി ഉയര്‍ന്ന മറ്റ് വനിതാ സംരംഭകര്‍. നൈകയില്‍ ഫാല്‍ഗുനി നയാറിന് 51 ശതമാനം ഓഹരിയുണ്ട്. ഭര്‍ത്താവും ഇരട്ടക്കുട്ടികളും അടങ്ങുന്നതാണ് ഫാല്‍ഗുനി നയാറിന്റെ കുടുംബലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: