തിരുവനന്തപുരം: പോക്സോ കേസ്സുകളില്‍ കേരള പോലീസിന്റെ കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ കാലതാമസവും പോക്സോ കോടതികളുടെ എണ്ണത്തിലെ കുറവും കാരണം കേരളത്തില്‍ ഇതുവരെ തീര്‍പ്പാക്കാത്തത് പതിനായിരത്തിനു മുകളില്‍ പോക്സോ കേസുകളാണെന്ന് ബിജെപി.
ഈ വര്‍ഷത്തിലെ 2501 പോക്സോ കേസുകളില്‍ 992 കേസുകളില്‍ മാത്രമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത് . തല്‍സ്ഥിതി തന്നെയാണ് മുന്‍ വര്‍ഷങ്ങളിലും നടന്നിട്ടുള്ളത് .പോക്സോ കേസിലെ ഇരകളായ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും നീതി ലഭിക്കാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. അതേസമയം കേസിലെ മൊഴിയും അനുബന്ധ വിവരങ്ങളും ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നിരിക്കെ പോലീസും ആഭ്യന്തര വകുപ്പും ഇരുട്ടില്‍ തപ്പുകയാണ്.
കുട്ടികള്‍ ഇരയാവുന്ന കേസുകളില്‍ മൊഴിയെടുക്കുന്നതിനും സി.ഡബ്ലിയുസി പോലെ വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കുന്നതിനായി പോലീസ് സ്റ്റേഷനുകളില്‍ സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റുകള്‍ സ്ഥാപിക്കണമെന്ന സുപ്രീകോടതി നിര്‍ദേശം പോലും സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തയ്യാറായിട്ടില്ല എന്നുള്ളതും ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണ് എന്നുള്ളതിന്റെ തെളിവാണ്. പോക്സോ കേസിലെ പ്രതികള്‍ പോലും സമൂഹത്തില്‍ സുഖമായി വിലസുന്നു എന്നത് ആഭ്യന്തരമന്ത്രി കൂടെയായ പിണറായിക്കു ഒരു ‘പൊന്‍തൂവല്‍’ തന്നെയാണെന്നും ബിജെപി സംസ്ഥാന നേതൃത്വം ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: