കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി ആദിവാസികളും ഭൂരഹിതരും. ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ താനും കുടുംബവും 207 എക്കറോളം ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നാണ് സ്വത്ത് വിവരം വെളിപ്പെടുത്തുന്നതിന്റെ ഭാഗമായി അറിയിച്ചിരിക്കുന്നത്. ഇങ്ങനെ അനധികൃതമായി കൈവശം വച്ചിരിക്കുന്ന അധിക ഭൂമി ആറുമാസത്തിനകം തിരിച്ച് ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും നല്കാന് 2021 മാര്‍ച്ച് 24ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നു. എന്നാല്‍ അത് പോലും സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല.
സ്വന്തം നേതാവായ ഇഎംഎസ് നടപ്പാക്കിയ ഭൂപരിഷ്ക്കരണ നിയമം പോലും സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല. സിപിഎം, ഇടതുപക്ഷ സര്‍ക്കാരും കൊണ്ടു വന്ന നിയമമായ ഭൂപരിഷ്ക്കരണനിയമം നിലവിലുളളപ്പോളാണ് അതേ സര്‍ക്കാരിന്റെ എംഎല്‍എ ആയ പി.വി അന്‍വര്‍ പരിധയില്‍ കൂടുതല്‍ സ്വത്ത് കൈവശം വച്ച് ഉപയോഗിക്കുന്നത്.
സാധരണവ്യക്തിക്കും കുടുംബത്തിനും കൈവശം വെക്കാവുന്ന സ്വത്ത് 15 ഏക്കര്‍ ആണ്. എന്നിരിക്കെ ഒരു എംഎല്‍എ 207 ഏക്കറോളം സ്വത്ത് കൈവശം വക്കുക എന്നത് ഭരണഘടന ലംഘനമാണ്. ഒരു പൊതുപ്രവര്ത്തകന് തന്നെ നിയമം ലഘിക്കുമ്പോള്‍ പൊതുജനത്തെ നിയന്ത്രിക്കാന്‍ സാധിക്കുമോ.
പി.വി അന്‍വറിന്റെ നിയോജക മണ്ഡലമായ നിലമ്പുരില്‍ മാത്രം ധാരാളം ആദിവാസികള്‍ ഭൂരഹിതരായി കഴിയുന്നു. ഇതൊന്നും തന്നെ സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല. പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ച് കൊണ്ട് സ്വന്തം എംഎല്‍എ സംരക്ഷിക്കുയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എംഎല്‍എ നിയമ വിരുദ്ധമായി കൈവശം വച്ചിരിക്കുന്ന സ്വത്ത് കണ്ടുകെട്ടണമെന്ന് ജില്ല വിവരാവകാശ കൂട്ടായ്മ ഗവര്‍ണര്‍, നിയമസഭസ്പീക്കര്‍, തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍, റവന്യൂമന്ത്രി എന്നീവര്‍ക്ക് പരതിനല്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ എംഎല്‍എയെ സംരക്ഷിക്കുകയാണ് ചെയ്തത്. രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങള്‍ ഉപയോഗിച്ച് പരാതികള്‍ എല്ലാം തന്നെ ഫയലുകളില്‍ ഒതുക്കി. കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്മാന് സ്വമേധയാ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നാലുവര്‍ഷമായി തുടര്‍നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
വിവരാവകാശ കൂട്ടായ്മ ഹൈക്കോടതിയില്‍ പരാതി നല്‍കുകയും ആറുമാസത്തിനകം അധിക ഭൂമി കണ്ടുകെട്ടണം എന്ന് ഉത്തരവുണ്ടായിരുന്നു.എന്നാല്‍ എട്ടുമാസമായിട്ടും സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയില്ല.ഹൈക്കോടതിയേപ്പോലും വെല്ലവിളിച്ച് കൊണ്ട് സര്‍ക്കാര്‍ സ്വന്തം എംഎല്‍എ സംരക്ഷിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.പി.വി അന്‍വറിന്റെയും കുടുംബത്തിന്റെയും അനധികൃത സ്വത്ത് കണ്ടുകെട്ടി ആദിവാസികള്‍ക്കും, ഭുരഹതര്ക്കും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം 11ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഭൂമസമരം സംഘടിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: