കഴിഞ്ഞ വര്‍ഷം ടിക് ടോക് നിരോധിച്ചതോടെ തങ്ങളുടെ അഭിനയ മികവ് ലോകത്തെ കാണിക്കാന്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ വെമ്പുകയായിരുന്നു. ടിക് ടോക്കിന്റെ മാതൃകയില്‍ പല ആപ്പുകളും അന്ന് രംഗത്തു വന്നിരുന്നെങ്കിലും ഒന്നിനും ജനപ്രീതി ലഭിച്ചിരുന്നില്ല. അതോടെ നിരാശയിലായ ഉപയോക്താക്കള്‍ക്ക് മുന്നിലേക്ക് റീല്സു് എന്ന ഫീച്ചറുമായി എത്തിയതോടെ ഇന്‍സ്റ്റഗ്രാമിനെ ഏവരും ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. അതോടെ ഇന്ത്യക്കാര്‍ക്ക് ഫെയ്സ്ബുക്കിനേക്കാള്‍ പ്രിയം ഇന്സ്റ്റഗ്രാമിനോടായി മാറി.
ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ മറ്റൊരു സമൂഹ്യമാധ്യമമാണ് ഇന്‍സ്റ്റഗ്രം. മൊബൈല്‍ ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന ‘സെന്‍സര്‍ ടവറി’ന്റെ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ മാസത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട നോണ്‍ഗെയിമിങ് ആപ്പുകളില്‍ രണ്ടാം സ്ഥാനം ഇന്‍സ്റ്റഗ്രാമിനാണ്. ഇതില്‍ 39 ശതമാനവും ഇന്‍സ്റ്റാള്‍ ചെയ്തത് ഇന്ത്യക്കാരാണ്. ലോകത്ത് 5.6 കോടി ആളുകളാണ് ഒക്ടോബറില്‍ മാത്രം ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തത്. ഇതില്‍ 2.18 കോടി ഡൗണ്‍ലോഡ് നടന്നിരിക്കുന്നതും ഇന്ത്യയിലാണ്.
ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഡൗണ്‍ലോഡുകള്‍ നടന്നിരിക്കുന്നത് ബ്രസീലിലാണ്. അവിടെ ആകെ 33.6 ലക്ഷം പേര് മാത്രമാണ് ഒക്ടോബറില്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളായത്. 2020 ഒക്ടോബറിലേതിനെക്കാള്‍ 31% അധികം ആളുകളാണ് ഈ വര്‍ഷം ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തത്.
സെന്‍സര്‍ ടവറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട നോണ്‍ഗെയിമിങ് ആപ്ലിക്കേഷന്‍ ടിക് ടോക്കാണ്. കഴിഞ്ഞ മാസം മാത്രം 5.7 കോടി ആളുകളാണ് ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ കൂടുതലും ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് ചൈനയിലും (17%) രണ്ടാമത് യുഎസിലുമാണ് (11%). ടിക് ടോക്കും പബ്ജിയും ഉള്‍പ്പെടെയുള്ള 59 ആപ്പുകള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയില്‍ നിരോധനമുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയില്‍ മെറ്റയുടെ തന്നെ ഫെയ്സ്ബുക്, വാട്സാപ് എന്നിവയും, ടെലഗ്രാമുമാണ് ആദ്യ 5 സ്ഥാനങ്ങളിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: