മുംബൈ: മകന് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ മുംബൈ സോണല്‍ മേധാവി സമീര്‍ വാങ്കെഡെയ്ക്കെതിരെയും തനിക്കും എതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച മഹാരാഷ്ട്രമന്ത്രി നവാബ് മാലിക്കിനെതിരെ 1.25 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് വാങ്കഡെയുടെ അച്ഛന്.
തിങ്കളാഴ്ച കോടതി ഇത് സംബന്ധിച്ച് വാദം കേള്‍ക്കും. സമീര്‍ വാങ്കഡെയുടെ അച്ഛന് മുസ്ലിമാണെന്നും അദ്ദേഹത്തിന്റെ പേര് ദാവൂദ് എന്നാണെന്ന് നവാബ് മാലിക് ആരോപിച്ചിരുന്നു. താന്‍ ഒരു ദളിതനാണെന്നും തന്റെ പേര് ധന്യദേവ് വാങ്കഡെ എന്നാണെന്നും ദാവൂദ് എന്നല്ലെന്നും സമീര്‍ വാങ്കഡെയുടെ അച്ഛന് അന്ന് ആരോപണത്തിന് മറുപടി പറഞ്ഞിരുന്നു. ‘മുസ്ലിമായിരിക്കെ വ്യാജ ദളിത് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സമീര്‍ വാങ്കഡെ ജോലി വാങ്ങിയെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു. ഞങ്ങള്‍ മറ്റൊരു ദളിതന്റെ അവകാശം കവര്‍ന്നെടുത്തു എന്ന് നവാബ് മാലിക്ക് ആരോപിച്ചിരുന്നു. എന്നാല്‍ ഞങ്ങളും ദളിതരാണ്. ഭരണാഘടനപരമായി സത്യപ്രതിജ്ഞ ചെയ്ത ഒരാള്‍ മറ്റൊരാളുടെ വ്യക്തിജീവിതം കളങ്കപ്പെടുത്തിക്കൂടാ. പക്ഷെ മാലിക് മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചു. എന്റെ മകനോ ഞാനോ മറ്റേതെങ്കിലും മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്യപ്പെട്ടവരല്ല. ഈ ആരോപണങ്ങള്‍ വ്യാജമാണ്,’ സമീര്‍ വാങ്കഡെയുടെ അച്ഛന് ധന്യദേവ് വാങ്കഡെ പറഞ്ഞു.
ആരോപണത്തിന്റെ ഭാഗമായി നവാബ് മാലിക്ക് സമീര്‍ വാങ്കഡെയുടെ ജാതി സര്‍ട്ടിഫിക്കറ്റും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അതില്‍ അച്ഛന്റെ പേര് ദാവുദ് കെ വാങ്കഡെ എന്നാണ് കാണിച്ചിരുന്നത്. ഇത് തെറ്റാണെന്നും ധന്യദേവ് വാങ്കഡെ പറഞ്ഞു. പട്ടികജാതിക്കാര്‍ക്കുള്ള ദേശീയ കമ്മീഷന് സമീര്‍ വാങ്കഡെയുടെ ജാതി സര്‍ട്ടിഫിക്കറ്റ് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: