തിരുവവന്തപുരം : മുല്ലപ്പെരിയാര്‍ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാരിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കേരളം മരവിപ്പിച്ചു. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത് പിന്‍വലിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് ആലോചിക്കാതെയാണ് ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടത്”. ഇക്കാര്യത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിഷയത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും വിവാദ ഉത്തരവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്നാണ് മരംമുറിക്കുന്നതിനുള്ള ഉത്തരവിട്ടതെന്നാണ് തനിക്ക് അറിയാന്‍ സാധിച്ചതെന്നും അന്തര്‍ സംസ്ഥാന പ്രശ്നമായ മുല്ലപ്പെരിയാരില്‍ സര്‍ക്കാരിന്റെ നിലപാടല്ല ഉദ്യോഗസ്ഥരാണ് എടുത്തത്. മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടികല്‍ കൈക്കൊള്ളുന്നതാണ്.
ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതില്‍ പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് നന്ദി പറഞ്ഞ് പ്രസ്താവന ഇറക്കുകയും ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിവാദമായതോടെ എം.കെ. സ്റ്റാലിന്റെ പ്രസ്താവന പുറത്തുവന്നപ്പോഴാണ് ഇക്കാര്യം തങ്ങള്‍ അറിയുന്നതെന്നാണ് മുഖ്യമന്ത്രിയും വനം മന്ത്രിയും വിശദീകരണം നല്‍കിയത്.
അതേസമയം പിസിസിഎഫും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചന് തോമസ് വെള്ളിയാഴ്ചയാണ് മരം മുറിക്ക് അനുമതി നല്കി ഉത്തരവിറക്കിയത്. ഇതിന്റെ പകര്‍പ്പ് ജലവിഭവവകുപ്പിലെ അഡീഷനല്‍ ചീഫ് സെക്രട്ടറി ടികെ ജോസിനും വെച്ചിട്ടുണ്ട്. ടികെ ജോസാണ് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി. സ്റ്റാലിന്റെ പ്രസ്താവന വരും മുമ്പ് ടി.കെ. ജോസ് എന്ത് കൊണ്ട് ഇക്കാര്യം മുഖ്യമന്ത്രിയെയും ജലവിഭവമന്ത്രിയെയും അറിയിച്ചില്ലെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: