ചേലക്കര: ബിജെപി പ്രവര്‍ത്തകര്‍ കൈത്താങ്ങായപ്പോള്‍ ചേലക്കര വെങ്ങാനെല്ലൂര്‍ മുണ്ടയ്ക്കല്‍ വീട്ടില്‍ സജുകുമാറിന് സ്വന്തമായൊരു ഭവനമെന്ന സ്വപ്നം സഫലമായി. ഹൃദ്രോഗികളായ സജുകുമാറിനും ഭാര്യയ്ക്കും അടച്ചുറപ്പുള്ള വീടെന്നത് വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു. തകര്‍ന്ന് വീഴാറായ തറവാട്ട് വീട്ടിലായിരുന്നു സജുകുമാറും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന നാലംഗ കുടുംബം വര്‍ഷങ്ങളായി താമസിച്ചിരുന്നത്.
ഹൃദയശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ സജുകുമാറിനും ഭാര്യയ്ക്കും ജോലിക്ക് പോകാനാവില്ല. ബിജെപി പ്രവര്‍ത്തകരുടെയും മറ്റും സഹായത്താലാണ് ഇവര്‍ കഴിഞ്ഞു പോകുന്നത്. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ മകളുടെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്റേയും പഠനവും മുന്നോട്ട് പോകുന്നത് ബിജെപിയുടെ സഹായത്താലാണ്.
നിര്‍ധന കുടുംബത്തിന്റെ ദയനീയ സ്ഥിതിയറിഞ്ഞ് വെങ്ങാനെല്ലൂര്‍ ഒന്നാംവാര്‍ഡിലെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സജുകുമാറിന് പുതിയ വീട് നിര്‍മ്മിച്ചു നല്കാന് കഴിഞ്ഞ ജൂണില്‍ തീരുമാനിക്കുകയായിരുന്നു. അഞ്ചു സെന്റ് സ്ഥലത്ത് ആറു ലക്ഷം രൂപ ചെലവില്‍ 520 സ്ക്വയര്‍ ഫീറ്റിലുള്ള വീടാണ് അഞ്ചു മാസത്തിനുള്ളില്‍ ബിജെപി നിര്‍മ്മിച്ച് നല്‍കിയത്. വീടിന്റെ നിര്‍മ്മാണത്തിനുള്ള തുക മുഴുവന്‍ പ്രവര്‍ത്തകര്‍ സമാഹരിക്കുകയായിരുന്നു.
നിര്‍മ്മാണം പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ദാനം കഴിഞ്ഞ ദിവസം നടന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് പി.ആര്.രാജ്കുമാര് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്കുമാര്‍, മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.എസ്.കണ്ണന്, പി.സി.പ്രകാശന്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് മോഹനന്, ഹിന്ദു ഐക്യവേദി ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് സജീവ് കരുണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: