ബെർലിൻ : ജർമ്മനിയിലെ ബവേറിയയിൽ അതിവേഗ ട്രെയിനിലെ യാത്രക്കാർക്കു നേരെ ആക്രമണം. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രെയിന്‍ സ്യൂബേഴ്സ്ഡോര്ഫ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഒരാളെ അറസ്റ്റ് ചെയ്തത്.
ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുന്നു. അക്രമികൾ കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഡെര്‍ ഒബര്ഫാള്സിലെ ന്യൂമാര്ക്റ്റ് പൊലീസ് പറഞ്ഞു. ബവേറിയൻ നഗരങ്ങളായ റെഗൻസ്ബർഗിനും ന്യൂറംബർഗിനും ഇടയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. അപകടത്തെ തുടർന്ന് ഈ പ്രദേശത്തുകൂടിയുള്ള അതിവേഗ ട്രെയിൻ സർവ്വീസ് തൽക്കാലികമായി നിർത്തിവെച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായും മറ്റുള്ളവര്‍ക്ക് സാരമല്ലാത്തതുമായ പരിക്കേറ്റുവെന്നാണ് ബില്‍ഡ് പത്രം പറയുന്നത്.
അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ല. അറസ്റ്റ് ചെയ്തയാളെ ചോദ്യം ചെയ്ത് വരികയാണ്. ആക്രമണത്തിനു പിന്നിൽ തീവ്രവാദികളാണോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ അക്രമികള്‍ ആരും കടന്നുകളഞ്ഞിട്ടില്ലെന്നാണ് പൊലീസ് നിഗമനം. ഫ്രാന്‍സിലും ഇത്തരത്തില്‍ കത്തികൊണ്ടുള്ള ആക്രമണങ്ങള്‍ ഈയിടെ ധാരാളമായി നടക്കുന്നുണ്ട്. ഇതെല്ലാം ജിഹാദ് ആക്രമണങ്ങളാണ്.
2015ന് ശേഷം കത്തികൊണ്ടുള്ള നിരവധി ആക്രമണങ്ങള്‍ ജര്‍മ്മനിയില്‍ നടക്കുന്നുണ്ട്. ശനിയാഴ്ച നടന്ന കത്തിയാക്രമണത്തിന് സമാനമാണ് 2021 ജൂണ്‍ 25ന് ജര്‍മ്മനിയിലെ ബവാറിയയില്‍ കത്തിയുപയോഗിച്ച് ഒരാള്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവം. അയാള്‍ നിരവധി പേരെ കുത്തിപ്പരിക്കേല്പിക്കുകയും ചെയ്തു. സൊമാലിയന്‍ സ്വദേശിയായ അബ്ദിറഹ്മാന്‍ ജിബ്രില്‍ എന്ന വ്യക്തിയായിരുന്നു ആക്രമണത്തിന് പിന്നില്‍. ഇയാള്‍ അല്‍ ഷബാബ് എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയില്പ്പെട്ടയാളാണെന്ന് പിന്നീട് തെളിഞ്ഞു. ഒരു മുജാഹിദ്ദീന്‍ യുവപ്രസ്ഥാനമാണ് അല്‍ ഷബാബ് എന്ന സംഘടന. ഈ സംഘടന കിഴക്കന്‍ ആഫ്രിക്കയിലും യെമനിലും സജീവമാണ്. ഇവര്‍ക്ക് അല്‍ ക്വെയ്്ദയുമായും ബന്ധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: