സൗത്ത് ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായി മാറിയ ജയ്ഭീമിലെ രംഗങ്ങള്‍ കേരളത്തിലും നടന്നിട്ടുണ്ടെന്ന് യുവമോര്‍ച്ച ദേശീയ സെക്രട്ടറി ശ്യാംരാജ്. തന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ എടുത്തു പറഞ്ഞാണ് ശ്യാം ചിത്രത്തിന്റെ ആനുകാലിക പ്രസക്തിയിലേയ്ക്ക് വിരള് ചൂണ്ടുന്നത്.
ഒരു പക്ഷേ ഉള്ളിന്റെയുള്ളില്‍ പതിഞ്ഞു കിടക്കുന്ന ആ ഓര്‍മകളില്‍ നിന്നുമാവാം, സമരങ്ങള്‍ക്കിടയില്‍ കാക്കിയിട്ടവരെ കാണുമ്പോള്‍ അറിയാതെ ചോര തിളയ്ക്കുന്നത്. മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കു വേണ്ടി സര്‍ക്കാരുദ്യോഗസ്ഥരോടു സംസാരിക്കുമ്പോള്‍,അറിയാതെ ശബ്ദമുയരുന്നത്.. രാജാക്കണ്ണിനേയും സെങ്കനിമാരേയും തേടി തമിഴ്നാട് വരെയെങ്ങും പോവേണ്ട. ശ്യാം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജയ് ഭീം ….
ഇടുക്കിയിലെ മലമുകളിലേക്ക് കുടിയേറി വന്ന്,കാടുതെളിച്ച് കൃഷി ചെയ്തപ്പോള്‍, മുളച്ചു വന്ന ചെടികളൊക്കെയും പിഴുതെറിയുന്ന ഫോറസ്റ്റ് ഓഫീസറെ നോക്കി ഒരു കയ്യില്‍ കൈക്കുഞ്ഞും മറുകയ്യില്‍ വാക്കത്തിയുമായി ഒന്നും ചെയ്യാനാവാതെ നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ടോ? എന്റച്ഛന് നിന്നിട്ടുണ്ട്.
സ്കൂള്‍ വിട്ട് ദാഹിച്ചലഞ്ഞു വരുമ്പോള്‍, അങ്ങകലെ നിന്നും നടന്നു വരുന്ന ഫോറസ്റ്റ് ഗാര്‍ഡിന്റെ കാക്കിയുടെ വെട്ടം കാണുമ്പോള്‍ പാറയ്ക്കു പിന്നില്‍ പേടിച്ച് മറഞ്ഞിരുന്നിട്ടുണ്ടോ? ഞാനിരുന്നിട്ടുണ്ട്. എഞ്ചിനീയറിംഗ് പഠനത്തിനായി കമ്യൂണിറ്റി സര്ട്ടിഫിക്കറ്റിനപേക്ഷിച്ചപ്പോള് ഓഫീസ് മുറിയിലിരുന്ന് സിഗരറ്റ് വലിയ്ക്കുന്ന വില്ലേജ് ഓഫീസറുടെ ”പിന്നെ വാ’ എന്ന ധാര്‍ഷ്ട്യത്തോടെയുള്ള സംസാരത്തിന് ശേഷം തലയും താഴ്ത്തി നടന്നു പോവേണ്ടി വന്നിട്ടുണ്ടോ? ഞാന്‍ പോന്നിട്ടുണ്ട്….
ഒരു പക്ഷേ ഉള്ളിന്റെയുള്ളില്‍ പതിഞ്ഞു കിടക്കുന്ന ആ ഓര്‍മകളില്‍ നിന്നുമാവാം, സമരങ്ങള്‍ക്കിടയില്‍ കാക്കിയിട്ടവരെ കാണുമ്പോള്‍ അറിയാതെ ചോര തിളയ്ക്കുന്നത്. മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കു വേണ്ടി സര്‍ക്കാരുദ്യോഗസ്ഥരോടു സംസാരിക്കുമ്പോള്‍,അറിയാതെ ശബ്ദമുയരുന്നത്….
രാജാക്കണ്ണിനേയും സെങ്കനിമാരേയും തേടി തമിഴ്നാട് വരെയെങ്ങും പോവേണ്ട.
ഇങ്ങിവിടെ നമുക്കിടയില്‍ തന്നെയുണ്ട്……..
പൊതു സമൂഹവും,ചൂഷിത വര്‍ഗവും ഒരു പോലെ മനസുവച്ചങ്കില് മാത്രമേ ഇതിനൊരു മാറ്റമുണ്ടാവുകയുള്ളൂ. പാര്‍ശ്വവത്കരിക്കപ്പെട്ടവരോട് സിമ്പതി തോന്നുന്നതിനുമപ്പുറം, അവരിലേക്ക് കടന്നു ചെല്ലാന്‍ പൊതു സമൂഹം തയ്യാറാവണം….
വിദ്യാഭ്യാസം നേടാന്‍, സകല മേഖലകളിലും കടന്നു ചെല്ലാന്‍, ചൂഷണത്തിന് വിധേയരായവരും തയ്യാറാവണം.
‘ പൊറക്കുമ്പോതേ നാന് വക്കീലാ പൊറക്കലേ, മനുഷ്യനാ താന്‍ പൊറന്തേ’ ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട വാക്കുകള്‍…….
പ്രതികരിക്കാൻ ഇവിടെ എഴുതുക: