കോഴിക്കോട്: എല്ലാ ബഹുദൈവാരാധകരെയും ഇല്ലാതാക്കണമെന്ന് പറയുന്നത് ശുദ്ധ വിഢിത്തമാണെന്ന് സമസ്ത. ഖുര്‍ആനില്‍ ബഹുദൈവാരാധകരെ വധിക്കണമെന്ന് പറയുന്നുണ്ട്. ഇത് പ്രവാചകന്റെ കാലത്ത് യുദ്ധ സമയത്ത് ഇറങ്ങിയ ഖുര്‍ആന്‍ സൂക്തമാണ്. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ശുദ്ധ വിഢിത്തമാണെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
മതത്തിന്റെ പേരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുന്നത് ഖുര്‍ആനെ തെറ്റായി വ്യാഖ്യാനിക്കുന്നവരാണ്. ഖുര്‍ആനിലെ ഒരോ പദത്തിനും വിപുലമായ അര്‍ത്ഥങ്ങളുണ്ട്. അതിനാല്‍ തന്നെ പണ്ഡിതന്മാര് വരി വ്യഖ്യാനിക്കുമ്പോള്‍ അതിലെ സാഹചര്യംകൂടി മനസിലാക്കണം. നിര്‍ബന്ധിച്ച് ആരെയും ഇസ്ലാമിലേക്ക് കൊണ്ടുവരരുത്.
പല അര്‍ത്ഥങ്ങളുള്ള വാക്കുകളെ ഒറ്റ അളവുകോല്‍ കൊണ്ട് അളക്കരുത്. അജ്ഞരായവരുടെ ഇത്തരം ഖുര്‍ആന്‍ പരിഭാഷകള്‍ മത തീവ്രവാദികള്‍ ഉപയോഗിക്കുന്നുണ്ട്. എല്ലാ മതത്തിലും ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ ഉണ്ട്. അത് യഥാര്‍ത്ഥ മതം അല്ല. ഇവരെ ഒന്നായി എതിര്‍ക്കാനാണ് മത നേതാക്കന്മാര് രംഗത്തുവരണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: