യുവതലമുറയെ തകര്‍ക്കുന്ന മയക്കുമരുന്നിന്ന് എതിരെ മികച്ച സന്ദേശവുമായി എത്തുകയാണ് ബൈനോക്കുലര്‍ എന്ന കൊച്ചു ചിത്രം. ഐസക് നൂട്ടന്‍ സണ്‍ ഓഫ് ഫീലിപ്പോസ് എന്ന ചിത്രത്തിന്റെ രചയിതാവ് കൃഷ്ണനുണ്ണി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍ ,സലിം കുമാറും, സണ്‍ഡേ ഹോളിഡേ, മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിനബോത എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രം ഉടന്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യും.
ലോകത്തിലെ മികച്ച ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയും, ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിക്കുകയും ചെയ്ത ചിത്രം, യാസ് എന്റര്‍ടെയ്ന്‍മെന്റ്‌സിനു വേണ്ടി മുഹമ്മദ് അഷര്‍ഷാ,ശ്രീജിത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ജീവിതം അകന്നു നിന്ന് കാണാതെ, അടുത്ത് നിന്ന് കാണുമ്പോഴാണ് യഥാര്‍ത്ഥ സത്യങ്ങള്‍ ബോധ്യമാവുന്നത് എന്ന സന്ദേശവുമായെത്തുന്ന ബൈനോക്കുലര്‍ മികച്ച അഭിപ്രായമാണ് നേടിയത്.
തടി മില്‍ തൊഴിലാളിയാണ് കണാരന്‍ ഭാര്യ മുമ്പേ മരണപ്പെട്ടു. ഒരേയൊരു മകന്‍ കണ്ണന്‍. മകനു വേണ്ടി ജീവിക്കുന്നവനാണ് കണാരന്‍. കണ്ണനാണെങ്കില്‍ അലസന്‍.സ്വന്തം നിക്കറു പോലും കഴുകിയിടാന്‍ അവന് സമയമില്ല. അപ്പനോട് കള്ളം പറഞ്ഞ് പണം വാങ്ങി ധൂര്‍ത്തടിക്കും. പതുക്കെ അവന്‍ മയക്കുമരുന്നിന് അടിമയാകുകയായിരുന്നു.
ഹരിനബോതയാണ് കണ്ണന്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സലിം കുമാര്‍ കണാരനെയും അവതരിപ്പിക്കുന്നു. നിര്‍മ്മാതാവ് മുഹമ്മദ് അഷര്‍ഷാ നെഗറ്റീവ് കഥാപാത്രമായ ഗുരുജിയേയും അവതരിപ്പിക്കുന്നു. ഇത് കൂടാതെ മുഹമ്മദ് അഷന്‍ഷാ, ബൈജു, അനന്തു ഉല്ലാസ്, ധീന സുനില്‍ എന്നിവരും അഭിനയിക്കുന്നു.
ടെന്‍ത് ദല്‍ഹി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും,ഐമാക് ഫിലിം ഫെസ്റ്റീവലിലും മികച്ച ഹ്യസ്വചിത്രമായി തെരഞ്ഞെടുത്ത ബൈനോക്കുലര്‍ ഇരുപതോളം രാജ്യങ്ങളിലെ ഫിലിം ഫെസ്റ്റീവലുകളില്‍, ഒഫീഷ്യല്‍ സെലക്ഷന്‍ നേടിക്കഴിഞ്ഞു. മുരുകന്‍ കാട്ടക്കട, ഇഷാന്‍ ദേവ് ടീമിന്റെ മികച്ച ഗാനം ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
യാസ് എന്റര്‍ടൈമെന്റ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മുഹമ്മദ് അഷര്‍ഷാ, ശ്രീജിത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ബൈനോക്കുലര്‍ കൃഷ്ണനുണ്ണി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു .ക്യാമറ പ്രജിത്ത്, എഡിറ്റര്‍ -കെ.ശ്രിനിവാസ് ,ഗാനരചന – മുരുകന്‍ കാട്ടക്കട , സംഗീതം – വിജയ് ശ്രീധര്‍, ആലാപനം – ഇഷാന്‍ ദേവ് ,മുരുകന്‍ കാട്ടാക്കട, പിആര്‍ഒ- അയ്മനം സാജന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: